Categories
articles Kerala local news

മൊബൈൽ ആപ്പ് വഴി ആധുനിക രീതിയിലുള്ള വിവര ശേഖരണം; തൃക്കരിപ്പൂരിൽ ദേശീയ കന്നുകാലി സെൻസസ് ആരംഭിച്ചു

കാസർഗോഡ്: ഇരുപത്തിയൊന്നാമത്തെ ദേശീയ കന്നുകാലി സെൻസസ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ്റ് വി.കെ ബാവ തൃക്കരിപ്പൂർ ടൗൺ വാർഡിൽ കെ.കെ.പി ഹാജറയുടെ വീട്ടിൽ വച്ച് സെൻസസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രേമലത, സുരഭി, അനു, ബബിത, ഗീത എന്നിവർ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ഈ അഞ്ചുപേരാണ് പശു സഖിമാരായി വീടുകളിൽ എത്തി സെൻസസ് നടത്തുന്നത്. വാർഡ് മെബർ ഇശശിധരൻ കെ. പദ്മനാഭൻ , കുടുംബശ്രീ ചെയർപെർസൺ എം. മാലതി, സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.ശ്രീവിദ്യ നമ്പ്യാർ, ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ രാഗി രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെൻസസ് മൊബൈൽ ആപ്പ് വഴി ആധുനിക രീതിയിലുള്ള വിവര ശേഖരണം, വിശകലനം എന്നിവ സാധ്യമാകുന്നതാണ്. മൃഗ സംരക്ഷണ മേഖല ശാക്തീകരിക്കുവാനും ഭാവിയിലേക്ക് സുസ്ഥിരമായ പദ്ധതികൾ വിഭാവനം ചെയ്യുവാനും സെൻസസ് വലിയ ഒരു ചുവടുവെപ്പാണെന്ന് അധികൃതർ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *