Categories
ഓണാഘോഷത്തിന് മുന്നോടിയായി മദ്യക്കടത്ത്; കാറില്‍ കടത്തിയ 72 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം കര്‍ശന പരിശോധന
Trending News
ഹൊസങ്കടി / കാസർകോട്: ഓണാഘോഷത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മദ്യമൊഴുകുന്നു. കാറില്‍ കടത്തുകയായിരുന്ന 72 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും 24,500 രൂപയുമായി അജാനൂര്‍ സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു.
അജാനൂര്‍ കടപ്പുറത്തെ സൗമിനി നിലയത്തിലെ പി.നിഥിന്‍ (25) ആണ് അറസ്റ്റിലായത്.
Also Read
ഓണാഘോഷത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മദ്യം കടത്താന്‍ സാധ്യത മുന്നില്‍ കണ്ട് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം കര്‍ശന പരിശോധന നടത്തിവരുന്നു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷിൻ്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മാരുതി ആള്‍ട്ടോ കാറില്‍ കടത്തിയ മദ്യവും പണവും പിടിച്ചത്.
കാര്‍ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.സജീവ്, കെ.സാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.രാമ, കെ.ദിനൂപ്, എം.ഷംജിത്ത്, വി.ബി സബിത് ലാല്‍, ഡ്രൈവര്‍ സത്യന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Sorry, there was a YouTube error.