Categories
കാസർകോട് ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
ലയൺസ് സേവാമന്ദിറിൽ വെച്ചു നടന്ന ചടങ്ങിൽ ലയൺസ് ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രവി ഗുപ്ത മുഖ്യാതിഥിയായിയിരുന്നു.
Trending News
കാസർകോട്: ജില്ലയിലെ ഏറ്റവും പഴക്കമേറിയ കാസറഗോഡ് ലയൺസ് ക്ലബ്ബിന്റെ 2024 – 25 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. ലയൺസ് സേവാമന്ദിറിൽ വെച്ചു നടന്ന ചടങ്ങിൽ ലയൺസ് ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രവി ഗുപ്ത മുഖ്യാതിഥിയായിയിരുന്നു. മുൻ ക്ലബ്ബ് പ്രസിഡന്റ് ലയൺ കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
Also Read
ജി.എൽ.റ്റി കോ-ഓർഡിനേറ്റർ ലയൺ വി.വേണുഗോപാലൻ, റിജിയനൽ ചെയർപേർസൺ ലയൺ പി.വി മധുസൂദനൻ, സോൺ ചെയർപേർസൺ ലയൺ പ്രൊഫ. ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻ സെക്രട്ടറി ലയൺ കൃഷ്ണൻ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺ എ. ദാമോദരൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ലയൺ എൻ.ടി ഗംഗാധരൻ സ്വാഗതവും ലയൺ അഡ്വ.കരുണാകരൻ നമ്പ്യാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രസിഡണ്ട് – രാജേന്ദ്ര കുണ്ടാർ, സെക്രട്ടറി – അഡ്വ.കരുണാകരൻനമ്പ്യാർ, ട്രഷറർ-എ. ഭാമോദരൻ, ഫസ്റ്റ് വൈസ് പ്രസിഡന്റ്- കെ. മണികണ്ഠൻ, സെക്കന്റ് വൈസ് പ്രസിഡന്റ്- ബി.കുഞ്ഞിക്കണ്ണൻ,
ജോ.സെക്രട്ടറി- ബെറ്റി അബ്രഹാം, മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേർസൺ – രാജേഷ് കെ നായർ, സർവ്വീസ് ചെയർപേർസൺ- രഘു പി, മാർക്കറ്റിംഗ് ആന്റ് കമ്യൂണികേഷൻ – എം.വിനോദ് കുമാർ, ടെയിൽ ട്വിസ്റ്റർ- കെ എൻ സുഗുണൻ, ടെയ്മർ – പ്രസീത് കുമാർ.
Sorry, there was a YouTube error.