Categories
entertainment local news news

സാമൂഹിക പ്രവർത്തനത്തിന് നെല്ലിക്കട്ടയിൽ ലയൺസ് ക്ലബ്ബ്‌ ആരംഭിച്ചു; മുള്ളേരിയ ലയൺസ് ക്ലബ്ബിൻ്റെ കീഴിലാണ് പുതിയ ക്ലബ് പ്രവർത്തനങ്ങൾ

പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി.

നെല്ലിക്കട്ട / കാസർകോട്: നെല്ലിക്കട്ട ആസ്ഥാനമായി രൂപീകരിച്ച പുതിയ ക്ലബ്ബിൻ്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയൺസ് ക്ലബ്ബിൻ്റെ കീഴിലാണ് നെല്ലിക്കട്ടയിൽ ക്ലബ് പ്രവർത്തനങ്ങൾ നടക്കുക. മുള്ളേരിയ ലയൺസ് ക്ലബ്ബ്‌ പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവർണർ ഡോ. സുധീർ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി.

ക്ലബ്‌ എക്സ്റ്റൻഷൻ കമ്മിറ്റി ചെയർമാൻ ഷാഫി ചൂരിപ്പള്ളം പുതിയ ക്ലബ്ബിനെ പരിചയപ്പെടുത്തി. ഫസ്റ്റ് ലേഡി ലയൺ സാലി യോഹന്നാൻ, യൺസ് ഡിസ്ട്രിക്ട് ഭാരവാഹികളായ കെ.ഗോപി, എം.വിനോദ് കുമാർ, ടൈറ്റസ് തോമസ്, പ്രശാന്ത്.ജി നായർ, അഡ്വ. കെ.വിനോദ് കുമാർ, വി.വേണുഗോപാൽ, കെ.സുകുമാരൻ നായർ, മുള്ളേരിയ ലയൺസ് ക്ലബ്ബ്‌ സെക്രട്ടറി കെ.രാജാലക്ഷ്മി, കെ.ജെ വിനോ, ഇ.വേണുഗോപാൽ, തുടങ്ങിയവർ സംസാരിച്ചു.

നെല്ലിക്കട്ടയിലെ പുതിയ ലയൺസ് ക്ലബ്ബ്‌ ഭാരവാഹികളായി ഇ.അബ്ദുള്ളക്കുഞ്ഞി പ്രസിഡണ്ട്, എം.സുരേഷ് സെക്രട്ടറി, ഇബ്രാഹിം നെല്ലിക്കട്ട ട്രഷറർ, നിസാം ബോവിക്കാനം, ഹുസൈൻ ബേർക്ക, ഡോ. നിജിൽ വൈസ്. പ്രസിഡണ്ട്, വിനയ കുമാർ.എ ജോ.സെക്രട്ടറി, ഏലിയമ്മ വനിതാ വിഭാഗം പ്രസിഡണ്ട്, ഹൃദ്യ സുരേഷ് ലിയോ പ്രസിഡണ്ട് എന്നിവരെ തിരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest