Categories
മാതൃകയായി ലയൺസ് ചെർക്കളയുടെ കാരുണ്യ പ്രവർത്തനം; പുതുവർഷ ദിനത്തിൽ വീടിൻ്റെ താക്കോലും ചികിത്സാ ധനസഹായവും വിതരണം ചെയ്തു
നായന്മാർമൂല എൻ.എ. മോഡൽ സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അശ്രഫ് താക്കോൽ ദാനം നിർവ്വഹിച്ചു.
Trending News
ചെർക്കള/ കാസർകോട് : സാമ്പത്തിക ദുരിതം മൂലം നിർമ്മാണം പാതി വഴിയിൽ നിലച്ച മാന്യയിലെ നിർദ്ധന കുടുംബത്തിൻ്റെ വീട് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ച് കൈമാറി ലയൺസ് ക്ലബ്ബ് ചെർക്കള മാതൃകയായി.
Also Read
പുതുവർഷ ആരംഭദിനത്തിൽ നായന്മാർമൂല എൻ.എ. മോഡൽ സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അശ്രഫ് താക്കോൽ ദാനം നിർവ്വഹിച്ചു. ഇതോടൊപ്പം നിർദ്ധന വൃക്കരോഗിക്കുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായം എം.എൽ എ കൈമാറി.
പ്രസിഡണ്ട്മൊയ്തീൻ ചാപ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു. ബദിയഡുക്ക എസ്.ഐ.വിനോദ് കുമാർ മുഖ്യാഥിതിയായിരുന്നു. അഡ്വ. വിനോദ് കുമാർ, പ്രശാന്ത് ജി.നായർ, അനീസ മൻസൂർ മല്ലത്ത്, ദീക്ഷിത പ്രശാന്ത്, പ്രൊഫ. ഗോപിനാഥ്, നിസാർ കല്ലട്ര, എ.എസ്. അഹമ്മദ്മാന്യ ,ഷെരീഫ് ബോസ്, ഹമീദ് ഹാജി മാന്യ എന്നിവർ പ്രസംഗിച്ചു. മനാസ് ജൗഹർ മല്ലത്ത് പ്രാർത്ഥന നടത്തി. ട്രഷറർമാർക്ക് മുഹമ്മദ് നന്ദി പറഞ്ഞു.
Sorry, there was a YouTube error.