Categories
നിർദ്ധന രോഗികൾക്ക് ആശ്വാസമായി ലയൺസ് ചെർക്കളയുടെ മെഡിക്കൽ ക്യാമ്പ്
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലയൺ മെയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു
Trending News
ചെർക്കള/ കാസർകോട്: ലയൺസ് ചെർക്കളയുടെ നേതൃത്വത്തിൽ മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയുടെ സഹകരണത്തോടെ ചെർക്കള ഹൈമാക്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിർദ്ധനരായ നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായി.
Also Read
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലയൺ മെയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു. ലയൺ വേണു ഗോപാൽ, ലയൺ സുകുമാരൻ, മാലിക്ക് ദീനാർ ആശുപത്രി ചെയർമാൻ കെ.എസ്. അൻവർ സാദാത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സലിം എടനീർ, അനീസ മൻസൂർ മല്ലത്ത്, എം.സ്.അബ്ദുല്ല കുഞ്ഞി,എയർ ലൈൻസ് അബ്ദുല്ല കുഞ്ഞി, നിസാർ കലട്ര,അഷ്റഫ് പെർള, അഡ്വ.മെയ്തീൻ പെർള, എം.ടി.നാസർ, ടി.എം.സാജാദ്, ആഷിഫ് എതിർത്തോട്, മനാഫ് എടനീർ,സത്താർ ബേവിഞ്ച, എം.എസ്. ഷാഫി, സാദിഖ്പൊവ്വൽ,സമീർ അറഫ, ഹനീഫ ദുബൈ, എം.കെ. ഹനീഫ, സഫ്വാൻ, എം.എ.എച്ച്. റംല എന്നിവകർ പ്രസംഗിച്ചു. മാർക്ക് മുഹമ്മദ് നന്ദി പറഞ്ഞു.
Sorry, there was a YouTube error.