Categories
പവിഴപ്പുറ്റുകള്‍ക്ക് ഇടയില്‍ കടലിനടിയില്‍ ലയണല്‍ മെസ്സി; പിന്നിൽ പ്രവർത്തിച്ചത് മലയാളികള്‍, ഏറ്റെടുത്ത് ആരാധകര്‍
മെസ്സിയുടെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയാണ്
Trending News
കൊച്ചി: പുള്ളാവൂരില്‍ അടക്കം കേരളത്തില്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പ് ഫൈനല്‍ അടുത്തിരിക്കെ കടലിനടിയിലും ഉയര്‍ന്നിരിക്കുകയാണ് മെസ്സിയുടെ പടുകൂറ്റന്‍ കട്ടൗട്ട്. ഫൈനലിലേക്ക് പ്രവേശിച്ചാല്‍ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന ആരാധാകൻ്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
Also Read
ലക്ഷദ്വീപിലെ കവരത്തിയിലുള്ള അര്‍ജന്റീന ആരാധകനാണ് കക്ഷി. മുഹമ്മദ് സ്വാദിഖ് എന്ന മെസ്സി പ്രേമി ലോകകപ്പ് സെമി ഫൈനലിന് മുമ്പായിരുന്നു പ്രഖ്യാപനം നടത്തിയിരുന്നത്.
ലോകത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ മെസ്സിയും കൂട്ടരും ക്രൊയേഷ്യയെ തകര്‍ത്ത് ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ സ്വാദിഖിൻ്റെ പ്രഖ്യാപനം പോലെ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് ഉയരുകയായിരുന്നു.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കടലിനടിത്തട്ടിലെ മെസ്സിയും ഇപ്പോള്‍ വൈറലാണ്. ലക്ഷദ്വീപില്‍ നിന്നുള്ള അര്‍ജന്റീന സ്‌നേഹം ലോകമെമ്പാടും അറിയട്ടെ എന്നാണ് ഒരു ആരാധകൻ പറയുന്നത്. അറബി കടലിനടിയില്‍ 15 മീറ്റര്‍ താഴ്‌ചയിലാണ് ലയണല്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂബാ സംഘത്തിൻ്റെ സഹായത്തോടെയാണ് ഇതു ചെയ്തത്. പവിഴപ്പുറ്റുകള്‍ക്കിടയില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന മെസ്സിയുടെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയാണ്.
Sorry, there was a YouTube error.