Categories
Kerala

ലൈഫ് മിഷന്‍ ഒരു ഭവന പദ്ധതി മാത്രമാണോ? ; ഗുണഭോക്താക്കളെ ബ്രാൻഡ് ചെയ്യാത്ത പദ്ധതിയുടെ പ്രത്യേകതകള്‍ അറിയാം

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഭവനത്തിൽ എവിടെയും പദ്ധതി സംബന്ധിച്ചയാതൊരു അടയാളവും രേഖപ്പെടുത്തില്ല.

ലൈഫ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത രീതിയിലും നിലവാരത്തിലും വിപ്ലവകരമായ പുരോ​ഗതി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ലൈഫ് പദ്ധതി ആവിഷ്ക്കരിച്ചത്. അതുകൊണ്ടു തന്നെ മറ്റ് ഭവന പദ്ധതികളിൽ നിന്നും കുറച്ചു പ്രത്യേകതകൾ ലൈഫ് പദ്ധതിക്കുണ്ട്. അവയെന്തൊക്കെ എന്നറിയാം.

ഗുണഭോക്താക്കളെ ലൈഫ് ബ്രാൻഡ് ചെയ്യില്ല

സംസ്ഥാനത്ത് മുമ്പുണ്ടായിരുന്ന മറ്റ് ഭവനപദ്ധതികളേ പോലെ ലൈഫ് പദ്ധതി ​ഗുണഭോക്താക്കളെ ബ്രാൻഡ് ചെയ്യില്ല. ലക്ഷംവീട് പദ്ധതിയിൽ ഭവനം ലഭിച്ചവരെ പിന്നിട് ലക്ഷംവീടെന്ന് ചേർത്ത് അഭിസംബോധന ചെയ്യുന്ന പ്രവണതയുണ്ടായിരുന്നു. അത്തരം കുടുംബങ്ങളെ വിവേചനത്തോടെ നോക്കിക്കാണാൻ ഇത് ഇടയാക്കിയിരുന്നു. ആ സാഹചര്യം ലൈഫിന്‍റെ കാര്യത്തിൽ ഉണ്ടാകില്ല. ഇത് ഒഴിക്കാൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഭവനത്തിൽ എവിടെയും പദ്ധതി സംബന്ധിച്ചയാതൊരു അടയാളവും രേഖപ്പെടുത്തില്ല.

ലക്ഷ്യം എല്ലാവർക്കും സുരക്ഷിതമായ വീട്

സംസ്ഥാനത്തെ ഭുരഹിത ഭവനരഹിതരായ എല്ലവർക്കും വീട്. വീട് എന്നത് വിദൂര സ്വപ്നമാകുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ള ഇത്തരത്തിലുള്ളവരെ എല്ലാം കണ്ടെത്തി അവർക്ക് സുരക്ഷിതമായ വീട് നിർമ്മിച്ച് നൽകുകയെന്നതാണ് ലൈഫ് ലക്ഷ്യം വയ്ക്കുന്നത്.

ലൈഫ് ഒരു സാമൂഹിക മാറ്റത്തിന്‍റെ തുടക്കം

എല്ലവർക്കും സുരക്ഷിതമായ വീട് എന്ന സാമൂഹിക വികാസം കൂടിയാണ് ലൈഫ് പദ്ധത്. ഒരു സമൂഹം പുരോ​ഗതി കൈവരിക്കുന്ന സമൂഹിക മാറ്റത്തിലൂടെയാണ് സാമൂഹിക മാറ്റങ്ങളുടെ അടിസ്ഥാനം കുടുംബവും. ഇത്തരത്തിൽ സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗമാൻ ഭൂരഹിതരായ ഭവന രഹിതര്‍ക്ക് വഴികാട്ടുകയാണ് ലൈഫ്.

നവകേരളത്തിന്‍റെ ഉറച്ച ചുവട്

സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും, സാമ്പകത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും സുരക്ഷിതവും മാന്യവുമായ വീടുകൾ എന്നതാണ് ലൈഫ് ലക്ഷ്യം വയ്ക്കുന്നത്. അഞ്ച് വര്‍ഷത്തിനുളളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സാമൂഹിക പുരോ​ഗതിയുടെ ആദ്യ പടി ഉയർത്തുന്നു ലൈഫ് പദ്ധതി.

കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങൾക്കും സൗകര്യം

മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുവാൻ ഉതകുന്ന സംവിധാനങ്ങൾ കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങൾക്കും സൗകര്യം, സ്വയം തൊഴിൽ പരിശീലനം, വയോജന പരിപാലനം, സ്വാന്തന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാർപ്പിട സൗകര്യം ലഭ്യമാക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest