Categories
Kerala news

മലയാളംപോലും അറിയാത്ത ബംഗാൾ സ്വദേശികൾക്ക് ലേണേഴ്സ് ലൈസൻസ് ; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ

എഴുത്തും, വായനയും അറിയാത്ത ആളുകൾ വരെ ലേണേഴ്സ് പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയതായി കണ്ടിരുന്നു.

മലയാളം അറിയാത്ത ബംഗാളി സ്വദേശികൾക്കും എഴുത്തും വായനയും അറിയാത്തവർക്കും മലയാളത്തിൽ ലേണേഴ്സ് പരീക്ഷ എഴുതികൊടുത്ത് ക്രമക്കേട് നടത്തിയ ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ട്രാസ്പോർട്ട് കമ്മീഷണറുടെ നിർദേശം.

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരമാണ് ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തൽ.നോർത്ത് പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്ന ആൾക്കും ലേണേഴ്സ് ലൈസൻസ് കിട്ടിയിരുന്നു.

കൊച്ചി പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്സ് പാസായിരുന്നു. മലയാളം അറിയില്ലാത്തവർ വരെ മലയാളത്തിൽ പരീക്ഷ എഴുതി പാസായതായി കണ്ടിരുന്നു. കൂടാതെ, എഴുത്തും, വായനയും അറിയാത്ത ആളുകൾ വരെ ലേണേഴ്സ് പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയതായി കണ്ടിരുന്നു.ഡ്രൈവിംഗ് സ്കൂളുകൾ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപേക്ഷകരിൽ നിന്ന് വൻ തുക ഈടാക്കിയാണ് ലേണേഴ്സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐ.പി അഡ്രസ്സിൽ നിരവധി പേർ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *