Categories
മയക്കുമരുന്ന് നൽകി ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസ്; അറസ്റ്റിലായ മുസ്ലിംലീഗ് പഞ്ചായത്ത് അംഗം റിമാണ്ടില്‍
കേസിലെ മറ്റ് പ്രതികള്‍ളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു
Trending News
മുളിയാർ / കാസർകോട്: ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗത്തെ കോടതി റിമാണ്ട് ചെയ്‌തു. മുളിയാര്‍ പഞ്ചായത്ത് അംഗം പൊവ്വലിലെ എസ്.എം മുഹമ്മദ് കുഞ്ഞി(58)യെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്‌തത്.
Also Read
മുഹമ്മദ് കുഞ്ഞി ബുധനാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി.ഐ എ.അനില്‍കുമാറിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്‌ത് വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ മുഹമ്മദ് കുഞ്ഞി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് കുഞ്ഞി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
മുഹമ്മദ് കുഞ്ഞിയെ മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികള്‍ളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
Sorry, there was a YouTube error.