Categories
local news

കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമർശം: സ്വകാര്യ ചാനലിനെതിരെയും അഭിഭാഷകനെതിരെയും പരാതിയുമായി ലീഗ് നേതാവ് അഡ്വ ഫൈസൽ

വിഭാഗങ്ങൾ തമ്മിൽ ശത്രുത പരത്തുന്ന രീതിയിലുള്ള ചാനൽ ചർച്ചക്കെതിരെയും അതിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

കാസർകോട് : കേരള നിയമസഭ പ്രതിപക്ഷ ഉപ നേതാവും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ അപകീർത്തിപ്പെടുത്തുന്ന ചാനൽ ചർച്ച നടത്തിയതിനെതിരെ മുസ്‌ലിം ലീഗ് നേതാവും കേരള ലോയേഴ്സ് ഫോറം കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവുമായ അഡ്വക്കേറ്റ് പി.എ. ഫൈസൽ കാസർകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കണ്ണൂർ വിഷൻ ചാനലിലാണ് അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചർച്ച നടത്തിയത്.പരാമർശം നടത്തിയ അഭിഭാഷകൻ അഡ്വ. ഹരീന്ദ്രൻ , ചാനൽ അവതാരകൻ മനോജ് മയ്യിൽ, കണ്ണൂർ വിഷൻ ചാനൽ ഡയരക്ടർ ജെ. എ ആന്റണി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

മുൻ വ്യവസായ മന്ത്രി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹത്തിൻ്റെ മതിപ്പും സാമൂഹിക അഭിമാനത്തിന് ക്ഷതം ഉണ്ടാക്കുന്ന രീതിയിലുള്ള ചർച്ചയാണ് ചാനലിൽ നടത്തിയത്.വിഭാഗങ്ങൾ തമ്മിൽ ശത്രുത പരത്തുന്ന രീതിയിലുള്ള ചാനൽ ചർച്ചക്കെതിരെയും അതിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുന്ന ക്രിമിനൽ ഗൂഢാലോചനക്കെതിരെയും ശക്തമായ അന്വേഷണം ഉണ്ടാകണമെന്നുംപരാതിയിൽ പറയുന്നു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നത് വരെ ശക്തമായ നിയമപരമായി പോരാടുമെന്ന് അഡ്വക്കേറ്റ് പി.എ ഫൈസൽ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *