Categories
ലീഗ് പ്രവർത്തകർ രാത്രി പോപ്പുലർ ഫ്രണ്ടിന്‍റെ കളരിയിൽ; ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവജനപരേഡ്
ഔഫ് അബ്ദുൽ റഹമാനെ പോലെ മാനവികതയുടെ കൊടിപിടിച്ചുകൊണ്ട് ഇനിയും നിരവധിപേർ വന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Trending News


ബന്തടുക്ക/കാസർകോട്: പകൽ മുസ്‌ലിം ലീഗും, രാത്രിയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ കളരിയിൽ പോയി ഒറ്റകുറ്റത്തിന് ആളുകളെ കൊല്ലാൻ പഠിപ്പിച്ചെടുത്തവരാണോ നിങ്ങളുടെ പ്രവർത്തകരെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയെറ്റ് അംഗം സിറാജ് മട്ടന്നൂർ. കല്ലൂരാവിയിലെ ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന യുവജനപരേഡിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read

മതപണ്ഡിതന്മാരുടെ മക്കളെവരെ ലീഗ് കൊന്നുതള്ളിയിട്ടുണ്ട്. നിങ്ങൾ ചെയ്യുന്ന കാട്ടാളത്തത്തിന് പടച്ചതമ്പുരാൻ മാപ്പ് നൽകുമെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു. ഔഫ് അബ്ദുൽ റഹമാനെ പോലെ മാനവികതയുടെ കൊടിപിടിച്ചുകൊണ്ട് ഇനിയും നിരവധിപേർ വന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്തടുക്കയിൽ നിന്നും യുവജന പരേഡ് ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മമിത അധ്യക്ഷയായി. അപ്പൂസ് സ്വാഗതം പറഞ്ഞു. ബന്തടുക്ക മുതൽ പടുപ്പ് വരെ നടന്ന മാർച്ചിൽ നിരവധി പ്രവർത്തകർ അണിനിരന്നു.

പടുപ്പിൽ നടന്ന സമാപന സമ്മേളനത്തിൽ കെ.പി ദിവീഷ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, വൈസ്.പ്രസിഡണ്ട് ശോഭനകുമാരി, ബി.സി പ്രകാശ്, കെ.എൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.സുധീഷ് സ്വാഗതം പറഞ്ഞു.

Sorry, there was a YouTube error.