Categories
news

എ.ഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് വിനയാകുന്നു; 4,000 ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കമ്പനി; ഈ വർഷം ഇത് രണ്ടാം തവണ

അമേരിക്ക: യു.എസ്സിലെ പ്രമുഖ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ കടന്നുവരവാണ്‌ ഇതിന് പിന്നിലെന്നും പറയുന്നു. പ്രമുഖ അമേരിക്കൻ നെറ്റ്‌വര്‍ക്കിംഗ്-ഇന്‍റര്‍നെറ്റ് ഉപകരണ നിർമ്മാണ കമ്പനിയായ സിസ്‌കോ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന വാര്‍ത്ത റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിസ്‌കോ സിസ്റ്റംസില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിസ്‌കോ 4,000 ജോലിക്കാരെ പിരിച്ചുവിട്ടതായും, ഇതിന് സമാനമായ പിരിച്ചുവിടലാകും ഉടൻ ഉണ്ടാവുകയെന്നും പറയുന്നു. ഇന്‍റർനെറ്റിനും നെറ്റ്‌വർക്കിംഗിനുള്ള ആവശ്യമായ റൂട്ടറുകൾ, ഫയർവാളുകൾ, ഐ.പി. ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ്‌ കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായുള്ള സിസ്‌കോ സിസ്റ്റംസ്. 2023 ജൂലൈയിലെ കണക്ക് പ്രകാരം 84,900ത്തോളം തൊഴിലാളികളാണ് സിസ്കോയിലുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *