Categories
local news tourism

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു; പ്രാദേശിക തനിമയുള്ള ഉത്സവങ്ങളും ഉത്പന്നങ്ങളും കൂട്ടിയിണക്കും

പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ ജനുവരി 30ന് മുമ്പ് ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്യണം

അനുഭവവേദ്യ വിനോദ സഞ്ചാരത്തിന് ഊന്നല്‍ നല്‍കി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പുതിയ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ആരംഭിക്കും. കോവിഡാനന്തര ടൂറിസത്തിൻ്റെയും ന്യൂ നോര്‍മ്മല്‍ ടൂറിസത്തിൻ്റെയും സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തലാണ് ലക്ഷ്യം.

പ്രാദേശിക തനിമയുള്ള ഉത്പന്നങ്ങള്‍ (ഉദാ: ആറന്മുള കണ്ണാടി, പയ്യന്നൂര്‍ പവിത്ര മോതിരം), കാര്‍ഷിക വിളകള്‍ (ഉദാ: ഞവര, ജീരകശാല, ഗന്ധകശാല ), ഭക്ഷ്യവിഭവങ്ങള്‍ (ഉദാ:രാമശ്ശേരി ഇഡ്ഢലി , മറയൂര്‍ ശര്‍ക്കര ), പ്രത്യേക ഉത്സവങ്ങള്‍ (ഉദാ: ആറ്റ് വേല, കെട്ട് കാഴ്ചകള്‍ ) എന്നിവ കോര്‍ത്തിണക്കിയുള്ള ടൂര്‍ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും തയ്യാറാക്കി തദ്ദേശീയ – വിദേശ വിനോദ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം.

പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ ജനുവരി 30ന് മുമ്പ് ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫെബ്രുവരി 20 നുള്ളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ അറിയിച്ചു. ഫോണ്‍: 9847398283,0471 2334749 , ഇമെയില്‍ വിലാസം – rt@keralatourism.org.

0Shares

Leave a Reply

Your email address will not be published. Required fields are marked *