Categories
നന്നായി വെള്ളം കുടിക്കും, ഉറങ്ങും; തൻ്റെ ശരീര സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി
ഇപ്പോഴും ലക്ഷ്മിയുടെ സൗന്ദര്യത്തിന് യാതൊരു കുറവും വരുന്നില്ലെന്ന് പറയുന്ന ആരാധകരോട് രഹസ്യവും നടി വെളിപ്പെടുത്തുകയാണ്.
Trending News
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി. 50കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. ‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിൽ എത്തുന്നത്.
മലയാളത്തിൽ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവർ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും തിളങ്ങി. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. ഇപ്പോഴും ലക്ഷ്മിയുടെ സൗന്ദര്യത്തിന് യാതൊരു കുറവും വരുന്നില്ലെന്ന് പറയുന്ന ആരാധകരോട് രഹസ്യവും നടി വെളിപ്പെടുത്തുകയാണ്. നന്നായി വെള്ളം കുടിക്കും, ഉറങ്ങും, വെജിറ്റേറിയൻ ആണെന്നതൊക്കെയാവാം. സൗന്ദര്യത്തെ കുറിച്ചും ചർമ്മത്തിൻ്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണമാണ്.
അയ്യോ എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്ന് ആലോചിച്ചുള്ള ടെൻഷൻ വിട്ടാൽ തന്നെ മനസ് ചെറുപ്പമാകും. അല്ലാതെ വേറെ ടിപ്‌സ് ഒന്നുമില്ല. പിന്നെ വേറൊരു കാര്യം പറയാം. കുറച്ച് തടിച്ചുരുണ്ട് ഇരുന്നാൽ സ്‌കിൻ ടൈറ്റായിരിക്കും. ചുളിവുകൾ കാണില്ല. അതേയുള്ളു സീക്രട്ട്.
Sorry, there was a YouTube error.