Categories
business health local news news

വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യപ്പെടാതെ തന്നെ ഓഡിറ്റോറിയങ്ങൾ വിട്ടുനൽകാൻ വ്യാപാരികൾ രംഗത്തിറങ്ങിയത് ഏറെ പ്രതീക്ഷ നൽകുന്നു. മറ്റ് ജില്ലകളിലും വ്യാപാര ഭവനുകളുടെ അനുബന്ധ ഓഡിറ്റോറിയങ്ങൾ വിട്ടുനൽകാൻ ആലോചനയുണ്ട്. ജില്ലയിൽ മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ മലയോര മേഖല ഉൾപ്പടെ വലിയ ഹാളോടുകൂടിയ 50ഓളം വ്യാപാര ഭവനുകളാണുള്ളത്. ഇത് സംബന്ധിച്ചുള്ള അനുമതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ജില്ലാ കലക്ടർ ഡോ. ഡി.സജിത്ത് ബാബുവിനെ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest