Categories
ലോക്ക് ഡൗൺ കാരണം തകർച്ച നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി
Trending News
കാസർകോട്: കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച ലോക്ക് ഡൗൺ മൂലം തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം നൽകി. ഒരു വർഷത്തേക്ക് ചെറുകിട വ്യാപാര മേഖലയിലെ വായ്പയ്ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുക, വായ്പകളുടെ പലിശ ഒരു വർഷത്തേക്ക് സർക്കാർ വഹിക്കുക, നിലവിലുള്ള ഈടിൻമേൽ കൂടുതൽ സംഖ്യ വായ്പ അനുവദിക്കുക, കാർഷിക രംഗത്ത് നടപ്പിലാക്കിയതു പോലെ ചെറുകിട വ്യാപര രംഗത്ത് കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിക്കുക, ലോക് ഡൗൺ കാലത്ത് മുടങ്ങിക്കിടക്കുന്ന വായ്പ അടവുകളെ സെബിൽ റാങ്കിംഗിൽ ഉൾപ്പെടുത്താതിരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുക, ഭാരതത്തിലെ മുഴുവൻ ജനങ്ങൾക്കും 5000 രൂപ റൊക്കമായി നൽകുക എന്നതാണ് പ്രധാന ആവശ്യം.
Also Read
സാമ്പത്തിക പാക്കേജിൻ്റെ ഭാഗമായി അനുവദിച്ച പണം ആദ്യം നൽകുക. ഈ തുക ജനങ്ങളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾക്കു വേണ്ടി ചെറുകിട വ്യാപാരികളിലേക്കും അവരിൽ നിന്ന് വിതരണക്കാരിലേക്കും, ഉത്പാദകരിലേക്കും കൈമാറപ്പെടും. അതിനാൽ രാജ്യത്തെ മൊത്തം സാമ്പത്തിക രംഗത്ത് ഉത്തേജനം നൽകാൻ ഈ നടപടി കൊണ്ട് കഴിയും. ലോക്ക് ഡൗൺ മൂലം വ്യാപാരം ചെയ്യാൻ കഴിയാതെ കട അടഞ്ഞുകിടക്കുന്നതിനാൽ ഒരു വരുമാനവുമില്ലാത്ത ചെറുകിട വ്യാപാരികളുടെ കട വാടക, ശബളം, കറന്റ് ചാർജ്ജ്, തുടങ്ങിയ ചിലവുകൾ സർക്കാർ വഹിക്കുകയോ, മറ്റു വിധത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടൊ വ്യാപാരികളെ ഈ ബാധ്യതയിൽ നിന്ന് ഒഴിവാക്കണം.
ചെറുകിട വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർ സമൂഹത്തിൻ്റെ താഴെക്കിടയിലുള്ള സാധാരണക്കാരും, സ്വയം തൊഴിലായി കച്ചവടത്തെ സ്വീകരിച്ചവരുമാണ്. ആയതിനാൽ ചെറുകിട വ്യാപാരികൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം അനുവദിക്കുക എന്നി ആവശ്യങ്ങൾ കേന്ദ്ര ഗവൺമെന്റ് പ്രഖ്യപിക്കുന്ന സാമ്പത്തിക പക്കേജിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വ്യാപാരികൾക്ക് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫാണ്പ്രധാനമന്ത്രിക്കും, കേന്ദ്ര ധനകാര്യ മന്ത്രിക്കും നിവേദനം നൽകിയത്.
Sorry, there was a YouTube error.