Categories
local news news

ഉത്പാദന-സേവന-പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കുറ്റിക്കോൽ പഞ്ചായത്ത് വികസന സെമിനാർ; അധികാര വികേന്ദ്രീകരണ സ്വപ്നത്തിൽ ജനങ്ങളുടെ പിന്മടക്കം ആശങ്കയെന്ന് ആമുഖ കുറിപ്പ്

വാർഡ് തല ഗ്രാമസഭകൾക്ക് പുറമെ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ, വയോധികരുടെ ഗ്രാമസഭ, കുട്ടികളുടെ ഗ്രാമസഭ, പ്രവാസികൾക്ക് ഡിജിറ്റൽ ഗ്രാമസഭ

കുറ്റിക്കോൽ / കാസർകോട്: ഉത്പാദന-സേവന-പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കാസർകോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എസ്.എൻ സരിത ഉദ്ഘാടനം ചെയ്തു. വികസന സെമിനാറിൽ കരട് പദ്ധതിരേഖ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ അരവിന്ദൻ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം അധ്യക്ഷനായി.

കരട് പദ്ധതി ചർച്ച ചെയ്യുന്നതിന് വാർഡ് തല ഗ്രാമസഭകൾക്ക് പുറമെ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ, വയോധികരുടെ ഗ്രാമസഭ, കുട്ടികളുടെ ഗ്രാമസഭ, പ്രവാസികൾക്ക് ഡിജിറ്റൽ ഗ്രാമസഭ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. കാസർകോട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ്. ചെയർമാൻ ഡോ. സി.തമ്പാൻ മുഖ്യാതിഥിയായി.

കാറഡുക്ക ബ്ളോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.സവിത, മെമ്പർ ബി.കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി പി.ജെ, ഷെമീർ കുംമ്പക്കോട്, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എൻ രാജൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.ശോഭന കുമാരി സ്വാഗതം പറഞ്ഞു.

സംസ്ഥാനത്ത് ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച ജനകീയാസൂത്രണം കാൽനൂറ്റാണ്ട് പിന്നിട്ടു. കഴിഞ്ഞ 21 വർഷക്കാലത്തെ വികേന്ദ്രീകൃതാസൂത്രണത്തിലൂടെ പ്രാദേശിക ഭരണതലത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നാടിൻ്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന ഗ്രാമസഭകളിൽ നിന്നും ജനങ്ങളുടെ പിന്മാറ്റം യഥാർത്ഥത്തിൽ അധികാര വികേന്ദ്രീകരണം എന്നാ മഹത്തായ സ്വപ്നത്തിൽ നിന്നുള്ള പിന്മടക്കമാകുന്നത്തിൻ്റെ സൂചനയായി സെമിനാറിൽ അവതരിപ്പിച്ച കരട് പദ്ധതി രേഖയുടെ ആമുഖത്തിൽ ആശങ്കപ്പെടുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest