Categories
local news obitury

ആദ്യകാല പാർട്ടി പ്രവർത്തകരുടെ വിയോഗം; കുറ്റിക്കോലും എരിഞ്ഞിപ്പുഴയും ദുഃഖസാന്ദ്രം

കുറ്റിക്കോൽ(കാസർകോട്): ആദ്യകാല സി.പി.എം പ്രവർത്തകൻ കെ.എം കല്യാണ കൃഷ്ണൻ(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പിൽ അറ്റന്റർ ജീവനക്കാരനായിരുന്നു. കുറ്റിക്കോൽ പ്രവ്‌ദ ക്ലബിൻ്റെ മുഖ്യരക്ഷാധികാരിയാണ്. പരേതരായ പച്ചിക്കാരൻ കേളു മണിയാണി- കമ്മാടത്ത് അമ്മ എന്നിവരുടെ മൂത്തമകനാണ്. ഭാര്യ ചന്ദ്രമതി അംഗണവാടി വർക്കറാണ്. മക്കൾ: അഖില കെ.പി (ഗവേഷണ വിദ്യാർത്ഥിനി), അരുൺകുമാർ കെ.പി (ഗൾഫ്). മരുമക്കൾ: ശിവൻ കുതിരക്കോട് (ഗൾഫ്), ശരണ്യ (എസ്.ബി.ഐ കാസർകോട്). സഹോദരങ്ങൾ: കൊട്ടൻകുഞ്ഞി, അമ്പൂഞ്ഞി, അരവിന്ദൻ (എൽ.ഐ.സി), ശ്യാമള, പരേതരായ ബാലകൃഷ്ണൻ, യശോദ.

അഭിഭക്ത ബേഡകം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്- കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച എരിഞ്ഞിപ്പുഴ, ആനക്കുഴിയിലെ വയലിൽ കെ.കുഞ്ഞിരാമൻ നായർ (95) ഇന്ന് രാവിലെ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു. അരനൂറ്റാണ്ട് മുമ്പ് മലയോരത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പ്രവർത്തനം നടത്തിയിരുന്നു. 1960ൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്തു.63ൽ പാർട്ടി മെമ്പർഷിപ്പിലേക്ക് വന്നു. കർഷക സംഘം വില്ലജ് ഭാരവാഹിയായിരുന്നു. കർഷകനായിരുന്ന അദ്ദേഹം ഏറെക്കാലം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു. കെ.പി ഉത്തമ്മയാണ് ഭാര്യ. മക്കൾ: കെ.പി ശങ്കരൻ നായർ (റിട്ടയേർഡ് പോസ്റ്റൽ സൂപ്രണ്ട്), കെ.പി ബാലകൃഷ്ണൻ (കർഷകൻ), കെ.പി അശോകൻ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), ഡോ.കെ.പി വിജയ ലക്ഷ്മി (സയിന്റിസ്റ്, ഐ.എസ്.ആർ.ഒ), ഡോ.കെ.പി ചന്ദ്രൻ (സയിന്റിസ്റ്, സി.പി.സി.ആർ.ഐ).
മരുമക്കൾ: സുധ.പി (അധ്യാപിക), തങ്കമണി.എം (പ്രസിഡണ്ട്, വനിത ബാങ്ക് കുണ്ടംകുഴി), മാലതി.എ (അധ്യാപിക), ഡോ.സുരേഷ് സി.എച്ച് (സീനിയർ സയിന്റിസ്റ്, സി.എസ്.ഐ.ആർ), ഡോ.ധന്യ (ഹോമിയോ മെഡിക്കൽ ഓഫിസർ).

0Shares

Leave a Reply

Your email address will not be published. Required fields are marked *