Categories
entertainment

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ‘കുറുപ്പ്’; സസ്പെൻസും കൊലപാതകവും നിഗൂഢതയുമായി നവംബർ 12ന് എത്തുന്നു

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

മുഴുനീള സസ്പെൻസും കൊലപാതകവും നിഗൂഢതയുമായി നവംബർ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ കുറുപ്പ് പ്രദർശത്തിന് എത്തുമ്പോൾ മലയാളി കാത്തിരിക്കുന്നത് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിൻ്റെ ആരുമറിയാത്ത കഥകളാണ്.

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുക. റിലീസിന് മുമ്പ് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് കുറുപ്പിൻ്റെ അണിയറപ്രവർത്തകർ.

കുറുപ്പിൻ്റെ പുതിയ പോസ്റ്റർ ദുൽഖർ സൽമാൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ആറ് വ്യത്യസ്തഭാഷകളിലുള്ള പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ മാത്രം 400ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ദുൽഖർ സൽമാന്റെൻ്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും കുറുപ്പ്.

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *