Categories
channelrb special education Kerala trending

കാസർകോട്ടെ കുണിയയിൽ ഒരുങ്ങുന്നത് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി; കെട്ടിടവും മറ്റു സൗകര്യങ്ങളും മികവുറ്റത്; ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിച്ചുവരുന്നു; ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ല്‍ താ​മസവും ഭക്ഷണവും അടക്കം എല്ലാ സൗജന്യം; കൂടുതൽ അറിയാം..

പെ​രി​യ (കാസറഗോഡ്): കേ​ര​ള​ത്തി​ൽ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി എ​ന്ന സ​ങ്ക​ൽ​പം യാ​ഥാ​ർ​ഥ്യ​മാ​ക്കാൻ ഒരുങ്ങി കു​ണി​യ. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുമായി മുന്നേറുകയാണ്. അതിനായുള്ള ആധുനിക കെട്ടിട സമുച്ചയം കുണിയ ദേശിയ പാതയോരത്ത് ഒരുക്കിയിട്ടുണ്ട്. കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജ് കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാത്ഥികൾ പഠനം നടത്തിവരികയാണ്. കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഏഴ് കോഴ്സുകളാണ് നിലവിലുള്ളത്. തൊഴിലധിഷ്ഠിത രീതിയിലാണ് ഈ കോഴ്സുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം തുടങ്ങിയ ഐ.എ.എസ് അക്കാദമി കാസർകോട്ടെ തന്നെ ആദ്യത്തെ റെസിഡൻഷ്യല്‍ സിവില്‍ സർവീസ് അക്കാദമിയാണ്. ഈ വർഷത്തെ ബാച്ചിലേക്ക് 14 സംസ്ഥാനങ്ങളില്‍ നിന്നായി 1400 അപേക്ഷകള്‍ ലഭിച്ചതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ കുണിയ ഐ.എ.എസ് അക്കാദമി ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു. കുണിയ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്റ്. ഇതിനായി സർക്കാരിലേക്ക് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ മികച്ച വിദേശ സർവകലാശാലകളുമായി ധാരണാപത്രം ഒപ്പിട്ടതായും കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് അക്കാദമിക് അഡ്വൈസർ പ്രൊഫ. സുധീർ ഗവാനി അറിയിച്ചു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നാ​നോ ടെ​ക്‌​നോ​ള​ജി, ആ​ര്‍ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്, ആ​സ്‌​ട്രോ ഫി​സി​ക്‌​സ്, റോ​ബോ​ട്ടി​ക്‌​സ്, സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. അ​ടു​ത്ത അ​ധ്യ​യ​ന വര്‍ഷ​ത്തി​ല്‍ കു​ണി​യ എ​ന്‍ട്ര​ന്‍സ് അ​ക്കാ​ദ​മി, ഇ​ന്‍ഡ​സ്ട്രി​യ​ല്‍ പാ​ര്‍ക്ക്, ലോ കോളേജ്, ന​ഴ്‌​സി​ങ് കോ​ള​ജ്, ഫാ​ര്‍മ​സി കോ​ള​ജ് എ​ന്നി​വ ആ​രം​ഭി​ക്കും. 400 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യു​ള്‍ക്കൊ​ള്ളു​ന്ന മെ​ഡി​സി​റ്റി, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ലൈ​ബ്ര​റി​യും ഗ​വേ​ഷ​ണ കേ​ന്ദ്ര​വും, സ്‌​പോ​ര്‍ട്‌​സ് സി​റ്റി തു​ട​ങ്ങി​യ​വ​യും ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ക്കും. നി​ല​വി​ല്‍ കു​ണി​യ ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ല്‍ പഠനം നടത്തുന്നവർക്ക് താ​മ​സവും ഭക്ഷണവും സൗജന്യമാണെന്ന് മാനേജ്‌മെന്റ്റ് പ്രതിനിധികൾ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest