Categories
ലക്‌ഷ്യം സംസ്ഥാനമാകെ ഒരു ലക്ഷം സംരംഭങ്ങള്‍; ‘ നിങ്ങള്‍ക്കും സംരംഭകരാകാം ‘ കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പൊതു ബോധവത്കരണ ശില്പശാല നടത്തി
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും, വിവിധ സബ്‌സിഡി സ്‌കീമുകളെക്കുറിച്ചും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി സജീര്‍ വിശദീകരണം നടത്തി
Trending News
കാസർകോട്: സംരംഭക വര്‍ഷത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിൻ്റെ യും തദ്ദേശ സ്ഥാപനങ്ങളുടെയും സംയോജനത്തോടെ ഒരു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
Also Read
പദ്ധതിയോടനുബന്ധിച്ച് കുമ്പഡാജെ പഞ്ചായത്ത്തല ശില്പശാല കുമ്പഡാജെ പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത അദ്ധ്യക്ഷത വഹിച്ചു.
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും, വിവിധ സബ്‌സിഡി സ്‌കീമുകളെക്കുറിച്ചും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി സജീര്‍ വിശദീകരണം നടത്തി . വിവിധ സംരംഭകത്വ സഹായ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക, വ്യവസായവകുപ്പ് സംരംഭകരെ തേടിയിറങ്ങാനും താത്പര്യം പ്രകടിപ്പിക്കുന്നവരെ മുന്നോട്ടു കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളാണ് ബോധവത്കരണ ശില്പശാല കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
പഞ്ചായത്ത് മെമ്പര്‍മാരായ ഖദീജ, ഹരീഷ ഗോസാഡ, ജൗറ, സുന്ദര മൊവ്വാര്‍, മുംതാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി എന്നിവര്‍ സംസാരിച്ചു. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം അബ്ദുള്‍ റസാഖ് സ്വാഗതവും വ്യവസായ വകുപ്പ് ഇന്റേണ്‍ അതുല്‍ രാജ് നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.