Trending News
കുംഭ മേള നടക്കുന്ന ഉത്തരാഖണ്ഡിൽ ഫെബ്രുവരിയെക്കാൾ 89 മടങ്ങ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചത്തെ കണക്കാണിത്. സംസ്ഥാനത്ത് ഫെബ്രുവരി 14 മുതൽ 28 വരെ 172 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Also Read
എന്നാൽ അത് ഏപ്രിൽ ഒന്ന് മുതൽ പതിനഞ്ച് വരെ 15,333 കേസുകളായി ഉയർന്നു. ഏപ്രിൽ 12 ,14 തീയതികളിൽ അമ്പത് ലക്ഷത്തിലധികം പേരാണ് കുംഭമേളക്കായി ഹരിദ്വാറിൽ ഒത്തുകൂടിയത്. ഏപ്രിൽ ഒന്നിന് കുംഭമേള ആരംഭിച്ചതിന് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 മുതൽ 2500 വരെ ഉയർന്നിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്നലെ മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും കോവിഡിന്‍റെ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുവാനും മുഖ്യമന്ത്രി നിർദേശം നൽകി. ഇന്നലെ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത് 2,402 പുതിയ കോവിഡ് കേസുകളാണ്.
Sorry, there was a YouTube error.