Categories
കുമ്പളയിലെ കൊലക്കേസ്; യുവാവ് അറസ്റ്റില്‍, പ്രതിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്
പ്രതി അഭിലാഷ് പെര്‍വാഡില്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു
Trending News





കുമ്പള / കാസർകോട്: കുമ്പളയില്‍ കൊലക്കേസ് പ്രതിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസില്‍ അഭിലാഷ് എന്ന അബി (31)യെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read
ഞായറാഴ്ച രാത്രി 12 മണിയോടെ കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്.ഡി. കോളേജിന് സമീപത്ത് വെച്ച് ഇരുവരും ലഹരി ഉപയോഗിക്കുകയും വാക്ക് തര്‍ക്കത്തിനിടെ അബി കരിങ്കല്ല് കൊണ്ട് റഷീദിൻ്റെ തലക്കിടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഷീദ്. പ്രതി അഭിലാഷ് പെര്‍വാഡില്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ.അനൂപ് കുമാര്‍, എസ്.ഐ വി.കെ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്