Categories
വിദ്യാര്‍ഥികള്‍ക്ക് പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണവുമായി കുമ്പഡാജെ ഗ്രാമപഞ്ചായത്ത്
പല കുട്ടികളും പ്രഭാത ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളില്‍ എത്തുന്നത് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കാരണമായത്.
Trending News
കാസർകോട്: പൊതുവിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കുമ്പഡാജെ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കുമ്പഡാജെ ജി.ജെ.ബി.എസ് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം ഉറപ്പുവരുത്തുകയാണ്. നിലവില്‍ 139 കുട്ടികളാണ് സ്‌കൂളില്‍ ഉള്ളത്.
Also Read
സ്‌കൂളുകളിലെ പ്രഭാത ഭക്ഷണം പദ്ധതി കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. പല കുട്ടികളും പ്രഭാത ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളില്‍ എത്തുന്നത് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കാരണമായത്. വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 2 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത, പി.ടി.എ പ്രസിഡന്റ് മജീദ് ചകുടല്‍, എസ്.എം.സി വൈസ് ചെയര്‍മാന്‍ ശരീഫ് പാലക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ബി.എം.പ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.