Categories
കുടുംബശ്രീ സ്ത്രീശക്തി കലാജാഥ ; കാസർകോട് ജില്ലയില്‍ പര്യടനം തുടരുന്നു
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കലാജാഥ പര്യടനം നടത്തും. ഒപ്പം 14 വിദ്യാഭ്യാസ സ്ഥാപനങ്ങളും വേദിയാവും
Trending News


കാസർകോട്: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെയും, സ്ത്രീപീഠനത്തിനുമെതിരെയും ലിംഗസമത്വത്തിനും വേണ്ടി നടത്തുന്ന ബോധവല്‍കരണ കലാജാഥ ജില്ലയില്‍ പര്യടനം തുടരുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിലും വീടുകളിലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ത്രീശക്തി കലാജാഥക്ക് തുടക്കം കുറിച്ചത്.
Also Read

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കലാജാഥ പര്യടനം നടത്തും. ഒപ്പം 14 വിദ്യാഭ്യാസ സ്ഥാപനങ്ങളും വേദിയാവും. മാര്‍ച്ച് 8ന് ആരംഭിച്ച കലാജാഥ 23 വരെ തുടരും. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രകാശന്‍ പാലായി ജാഥാ മാനേജരും നിഷാ മാത്യു ജാഥ ലീഡറുമാണ്. ഉദയന്‍ കുണ്ടംകുഴിയാണ് പരിശീലകന്‍.
കുടുംബശ്രീയുടെ കലാവിഭാഗമായ രംഗശ്രീ ടീം അംഗങ്ങളായ നിഷ മാത്യു, കെ.വി അജിഷ , കെ.ലത , കെ.സുമതി , കെ. ബിന്ദു , കെ.ടി രജിഷ , കെ.വി സില്‍ന , കെ. ബീന , ദീപ പ്രവീണ്‍, ചിത്ര പടന്ന, സിന്ധു ബാബു, ഭാഗീരഥി എന്നിവരാണ് നാടകം അവതരിപ്പിക്കുന്നത്.

Sorry, there was a YouTube error.