Categories
‘കെ. എല്‍ 14 ജൂനിയര്‍ സിംഗേഴ്സ് മ്യൂസിക് ബ്രാന്‍ഡു’മായി കുടുംബശ്രീ ജില്ലാ മിഷന്
ജില്ലയിലുടനീളം വേദികള്‍ കണ്ടെത്തുന്നതിനും അതിലൂടെ കുട്ടികളുടെ ഭാവി കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കാസർകോട്: വിവിധ ടെലിവിഷന്‍ ചാനലുകളില്‍ സംഗീത മത്സരങ്ങളില്‍ പങ്കെടുത്ത ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംഗീത കൂട്ടായ്മയ്ക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷനാണ് കെ.എല്‍ 14 ജൂനിയര്‍ സിംഗേഴ്സ് മ്യൂസിക് ബ്രാന്‍ഡ് എന്ന ആശയത്തിന് രൂപം കൊടുത്തത്. 12 വയസ്സ് വരെ പ്രായമുള്ള ജില്ലയിലെ 15 കുട്ടികളാണ് ഇപ്പോള്‍ കൂട്ടായ്മയില്‍ ഉള്ളത്.
Also Read
ജില്ലയിലുടനീളം വേദികള്‍ കണ്ടെത്തുന്നതിനും അതിലൂടെ കുട്ടികളുടെ ഭാവി കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. മാളവിക പ്രവീണ്‍, മയൂഖ മനോജ്, എം.പാര്‍വണ, കെ.പുണ്യ, ദിയാലക്ഷ്മി, മഹിമ വിജയന്, ദേവദര്‍ശന്‍, റെമി മരിയ, പി.സൗപര്‍ണിക തുടങ്ങിയവരാണ് നിലവില്‍ അംഗങ്ങള്‍.
ബേക്കല്‍ ബീച്ച് ഫെസ്റ്റ് കുടുംബശ്രീ വേദിയില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്, പ്രകാശന് പാലായി, രത്നേഷ്, രമ്യ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Sorry, there was a YouTube error.