Trending News
ഉദുമ / കാസർകോട്: കുടുംബശ്രീ ജില്ലാ കലോത്സവം (അരങ്ങ് സർഗോത്സവം) പാലക്കുന്നിൽ തുടങ്ങി. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്‌മി അധ്യക്ഷയായി. ശിങ്കാരിമേളത്തിൽ ഒന്നാംസ്ഥാനം നേടിയ ദേലംപാടി സി.ഡി.എസിനുള്ള ഉപഹാരം എം.എൽ.എ വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി സുജാത, കെ.വി ബാലകൃഷ്‌ണൻ, എം.കെ വിജയൻ, പി.സുധാകരൻ, എം.ബീവി, സൈനബ അബൂബക്കർ, യാസ്‌മിൻ റഷീദ്, എസ്.റെജിമോൻ എന്നിവർ സംസാരിച്ചു.
Also Read
ഉദ്‌ഘാടനത്തിന് മുന്നോടിയായി ഉദുമ പള്ളം കേന്ദ്രീകരിച്ച് വിളംബരം ഘോഷയാത്ര ഉണ്ടായിരുന്നു. പാലക്കുന്നിലെ വിവിധ വേദികളിലാണ് പരിപാടികൾ നടക്കുന്നത്. 41 സി.ഡി.എസ് യൂണിറ്റുകളിൽ നിന്നായി 1500-ഓളം കലാപ്രതിഭകൾ മത്സരിക്കും.
അയൽക്കൂട്ടം, ഓക്‌സിലറി എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. തിങ്കളാഴ്‌ച രാവിലെ സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു.
വേദികളിൽ ഇന്ന്: വേദി-1 പദ്‌മനീയം (അംബിക ഓഡിറ്റോറിയം): മിമിക്രി, ഫാൻസി ഡ്രസ്, മൈം, മോണോ ആക്‌ട്, സ്‌ക്രിപ്റ്റ്, നാടകം. വേദി-2 ലിപിനം (സാഗർ ഓഡിറ്റോറിയം): ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, തിരുവാതിരകളി. വേദി-3 അജിതം (അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹാൾ): കവിതാപാരായണം, പ്രസംഗം, കഥാപ്രസംഗം.
ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് തുടങ്ങുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
Sorry, there was a YouTube error.