Categories
Kerala local news

തൃക്കരിപ്പൂരിൽ കുടുംബശ്രീ സി.ഡി.എസ് ജി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ജി.ആർ.സിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും മാനസികാരോഗ്യ അവബോധ ക്ലാസും നടന്നു

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ജി.ആർ.സിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും മാനസികാരോഗ്യ അവബോധ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽവെച്ചായിരുന്നു പരിപാടി. ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ എം അധ്യക്ഷത വഹിച്ചു. GRC ഉദ്ഘാടനവും ക്ലാസും പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ബാവ നിർവ്വഹിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി അരവിന്ദൻ പി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ആനന്ദവല്ലി ഇ.എം, വാർഡ് മെമ്പർമാരായ കെ.വി കാർത്യായനി, ഫായിസ് ബീരിച്ചേരി, രജീഷ് ബാബു എം, രാധ. കെ. വി, ശശിധരൻ ഇ, ഭാർഗവി, സുനീറ, കുടുംബശ്രീ ചെയർപേഴ്സൺ എം. മാലതി എന്നിവർ സംസാരിച്ചു.

ജില്ലാ വനിതാ ശിശു വികസന വകുപ്പ് കാസർഗോഡിൻ്റെ നേതൃത്വത്തിൽ JCI നാഷണൽ ട്രൈയിനർ ശ്രീനി പള്ളിയത്ത് മാനസികാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. CDS മെമ്പർമാർ, GRC ഭരണ സമിതി അംഗങ്ങൾ, സ്നേഹിത സർവീസ് പ്രൊവൈഡർ രാജലക്ഷ്മി, ജെൻസി ജോർജ്, രശ്മി ബി (DWCDO കാസർഗോഡ്) ജെൻ്റർ ആർ.പി ജസ്ന, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജി.ആർ.സി കമ്മ്യൂണിറ്റി കൗൺസിലർ രജിത .സി പരിപാടിക്ക് നന്ദി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *