Categories
local news news

ആവേശമായി, രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ

രാവണേശ്വരം: അജാനൂർ കുടുംബശ്രീ സി.ഡി.എസ് രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പോയ കാലത്തെ കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കുക, ചേറാണ് ചോറ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന മഴപൊലിമ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.മീന,കെ.കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി. പുഷ്പ,ലക്ഷ്മി തമ്പാൻ, പഞ്ചായത്ത് മെമ്പർമാരായ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, ഹംസ സി.എച്ച്, ഇബ്രാഹിം,സതി.പി,സിന്ധു ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.പ്രദീഷ്, സംഘാടകസമിതി ജനറൽ കൺവീനർ അനീഷ് പി, കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം.വി രത്നകുമാരി സ്വാഗതവും വാർഡ് മെമ്പർ പി.മിനി നന്ദിയും പറഞ്ഞു. പരിപാടി യുടെ ഭാഗമായി കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിർവഹിച്ചു. മഴപൊലിമ യുടെ ഭാഗമായി ബലൂൺ റൈസ്, ഓട്ട മത്സരം ഞാറ് നടീൽ മത്സരം, കമ്പവലി, പാളയിൽ വലി തുടങ്ങിയ രസകരമായ വിവിധ ഇനങ്ങൾ അരങ്ങേറി. പരിപാടിയിൽ വച്ച് കാർഷിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ മികച്ച കർഷകനായ രാഘവനെ ആദരിക്കുന്ന ചടങ്ങും കുടുംബശ്രീ ചക്കമേളയോടനുബന്ധിച്ച് വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. ഉച്ചയ്ക്ക് കുത്തരിച്ചോറും എലിശ്ശേരിയും കൂട്ടിയുള്ള നാട്ടുകഞ്ഞിയുടെ രുചിയും മഴ പൊലിമയുടെ ആവേശംവാനോളം ഉയർത്തി. മത്സരങ്ങൾക്കും വിവിധ പരിപാടികൾക്കും ശേഷം വയലിൽ ഞാർ നട്ടു കൊണ്ടാണ് മഴപ്പൊലിമയുടെ പരിസമാപ്തി കുറിച്ചത്. കൂടാതെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *