Trending News
കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്‌ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. പൊലീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വി.ടി സൂരജ് അറിയിച്ചു.
Also Read
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക. മുടങ്ങി കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഇ- ഗ്രാന്‍ഡ് എന്നിവ ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് മാര്‍ച്ച് അക്രമസക്തമായി.
അതേസമയം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവര്‍ത്തകരുടെ വൈദ്യപരിശോധന പൊലീസ് മനപൂര്‍വം വൈകിപ്പിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുകയുണ്ടായി.
Sorry, there was a YouTube error.