Categories
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
Trending News
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140879-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140821-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140769-featured-75x75.jpg)
![Rb Network](https://www.channelrb.com/wp-content/uploads/2024/12/ksrtc.jpg)
![](https://www.channelrb.com/wp-content/uploads/2024/11/boche-tour-600-300.jpg)
കാസർഗോഡ്: നഗരസഭയുമായി സഹകരിച്ച് പൊതു ജനങ്ങളും കെ.എസ്.ആർ.ടി.സി തൊഴിലാളികളും ഉദ്യോഗസ്ഥരും ചേർന്ന് ഡിപ്പോയിൽ മെഗാ ശുചീകരണം നടത്തി. മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ്റെ ഭാഗമായാണ് ശുചീത്വ ദിനം ആചരിച്ചത്. ഹരിത കേരളം മിഷൻ നിർദേശങ്ങൾ നൽകി ജൈവ മാലിന്യം പ്ലാസ്റ്റിക് ഇരുമ്പ് പേപ്പർ എന്നിവ വേർതിരിച്ചു ശേഖരിച്ചു. ദ്രവ മലിന്യം ഓയിൽ ഉൾപ്പെടെയുള്ളവ സംസ്കരിച്ചു. ശുചീത്വ സുന്ദര ബസുകൾ, ശുചീത്വ ബസ്സ്റ്റാൻഡ്, സുസ്ഥിരമായി നിലനിർത്തുമെന്ന് പ്രതിജ്ഞയും എടുത്തു. കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉദ്‌ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ടി പി മുരളീധരൻ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എ വി അശോകൻ
എമഴ്സൺ എ എന്നിവർ സംസാരിച്ചു. മോഹനൻ പാടി സ്വാഗതം പറഞ്ഞു. സി ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
Also Read
![](https://www.channelrb.com/wp-content/uploads/2022/11/Emmanuval-silks-600-300.jpg)
Sorry, there was a YouTube error.