Categories
വയനാട് കല്‍പ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ടു; നാല് മരണം, ഒരാളെ രക്ഷപെടുത്തി..
Trending News





കോഴിക്കോട്: അവധി ദിവസമായ ഞായറാഴ്ച കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ട് അപകടം. നാല് മരണം. ഒരാളെ രക്ഷപെടുത്തി. പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേരാണ് തിരയിൽപ്പെട്ട് മരിച്ചത്. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച്ച വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസൽ, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിൻസി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26 അംഗം സംഘമാണ് ടെംപോ ട്രാവലറിൽ കോഴിക്കോട് എത്തിയത്. ഈ സംഘത്തിൽപെട്ടവരാണ് അപകടത്തിൽപെട്ടത്. മൃതദേഹം മോർച്ചറിയിലാണ്. തികളാഴ്ച്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും എന്നാണ് വിവരം.
Also Read

Sorry, there was a YouTube error.