Categories
local news news

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രം തള്ളണം: രാജ് മോഹൻ ഉണ്ണിത്താൻ എം.പി

ഗൾഫിൽ നിന്ന് അടുത്തയാഴ്ച 900 വിമാനങ്ങൾ വരുന്നുണ്ട്. ഇതിലൂടെ യാത്ര ചെയ്യണമെങ്കിൽ 8000 രൂപ മുതൽ 14000 രൂപ വരെ മുടക്കി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കാസർകോട്: വിദേശത്ത് നിന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ കോവി ഡില്ലെന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ സ്വീകരിക്കരുതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു. ഡി.സി സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തോട് മനുഷ്യത്വരഹിതവും, ക്രൂരവുമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഒരു മലയാളിയുടെ ജീവൻ പോലും നഷ്ടപ്പെടാൻ പാടില്ലെന്ന പറയുന്ന സർക്കാർ വിദേശത്ത് ഇതിനകം 235 മലയാളികൾ മരിച്ചതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. വിദേശത്ത് നിന്ന് വരുന്നവരിൽ രോഗികളില്ല. വിമാനത്തിൽ ഒരാൾക്കെങ്കിലും രോഗമുണ്ടെങ്കിൽ പകരുന്നതിലൂടെ മാത്രമാണ് രോഗം ബാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, രോഗബാധിതർ എന്നിവർക്ക് ജനിച്ച നാട്ടിൽ എത്താനുള്ള അവകാശത്തിന് നേരെയാണ് സർക്കാർ കുരുക്ക് മുറുക്കുന്നത്.മാർച്ച് 12ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രവാസികളെ മടക്കി കൊണ്ട് വരാൻ ആവശ്യപ്പെട്ടിരുന്നു.മറിച്ചുള്ള കേന്ദ്ര നിലപാട് അംഗീകരിക്കില്ലെന്നും പ്രസ്താവിച്ചിരുന്നു. എന്നാൽ ഇളങ്കോവൻ എന്ന ഊദ്യാഗസ്ഥൻ എംബസികൾക്ക് വിദേശത്ത് നിന്ന് വരുന്നവർക്ക് കോവി ഡില്ലെന്ന സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കത്തയച്ചത് പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയാണ് എന്ന് ഉണ്ണിത്താന്‍ ആരോപിച്ചു.

നേരത്തെയുള്ള സർക്കാർ ക്വാറൻറ യി ൻ ഹൗസ് ക്വാറൻറയിനാക്കി മാറ്റി. ഗൾഫിൽ നിന്ന് അടുത്തയാഴ്ച 900 വിമാനങ്ങൾ വരുന്നുണ്ട്. ഇതിലൂടെ യാത്ര ചെയ്യണമെങ്കിൽ 8000 രൂപ മുതൽ 14000 രൂപ വരെ മുടക്കി കോവിഡ് ടെസ്റ്റ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പലരും കടം വാങ്ങിയും, വിവിധ സംഘടനകൾ സഹായിച്ചുമാണ് ടിക്കറ്റെടുക്കുന്നത്. ഇത്തരക്കാരിലാണ് അധികഭാരം അടിച്ചേൽപ്പിക്കുന്നത്. പ്രവാസികൾ നാട്ടിൽ വരുന്നത് സംസ്ഥാന സർക്കാരിന് ഇഷ്ടമില്ലാത്തതിനാലാണ് ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വാർത്താ സമ്മേളനങ്ങൾ നടത്തി മുഖ്യമന്ത്രി ചിത്രഗുപ്തന്‍റെ പണി എടുക്കുകയാണ്.കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ റുട്ട് മാപ്പ് എടുക്കുന്നത് നിർത്തിയിരിക്കുകയാണെന്നും ഉണ്ണിത്താൻ എം.പി. ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest