Categories
local news news

കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ്

നേരത്തെ കഴിഞ്ഞ മാസമാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.

കേരളാ – കർണാടക അതിർത്തി വഴിയുള്ള യാത്രയ്ക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക. കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. നിർദേശം നടപ്പിലാക്കുന്നതിന് കാസര്‍കോട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്തയച്ചു.

എന്നാൽ യാത്രക്കാരെ അതിർത്തിയിൽ തടയരുത് എന്ന് നേരത്തെ കർണാടക ഹൈകോടതി സർക്കാരിനെ അറിയിച്ചിരുന്നു.നേരത്തെ കഴിഞ്ഞ മാസമാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റും ക്വാറന്റീനും നിർബന്ധമാക്കിയിരുന്നു.

എന്നാൽ ഈ തീരുമാനത്തിൽ തമിഴ്‌നാട് സർക്കാർ മാറ്റം വരുത്തി. കേരളത്തിൽ നിന്നും വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. എന്നാൽ ഇ പാസ് ഉള്ളവർക്ക് മാത്രമേ ഇനി വാളയാർ അതിർത്തി കടന്നു തമിഴ്‌നാട്ടിലേക്ക് പോകാൻ കഴിയൂ.

0Shares

Leave a Reply

Your email address will not be published. Required fields are marked *