Categories
സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; കാസര്‍കോട് 216; രോഗവിമുക്തി 7593 പേര്‍ക്ക്
രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Trending News
സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂർ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂർ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Also Read
23 മരണങ്ങളാണ് വ്യാഴാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരൻ (56), മുട്ടട സ്വദേശി കുട്ടപ്പൻ (72), വെമ്പായം സ്വദേശി ശശിധരൻ (70), മരുതൂർ സ്വദേശി നാസർ (56), ആറ്റിങ്ങൽ സ്വദേശി അനിൽ (47), കൊല്ലം ആയൂർ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂർ സ്വദേശി നവാബുദീൻ (58), ആലപ്പുഴ ചേർത്തല സ്വദേശി രാമകൃഷ്ണൻ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനൻ (89), ആലുവ സ്വദേശി ബഷീർ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സൽമ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂർ കുന്നംകുളം സ്വദേശി രാമകൃഷ്ണൻ (70), ഏറനല്ലൂർ സ്വദേശി ഷമീർ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂർ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കൽ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1255 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 865, എറണാകുളം 718, മലപ്പുറം 821, തൃശൂർ 835, തിരുവനന്തപുരം 628, ആലപ്പുഴ 809, കൊല്ലം 478, പാലക്കാട് 226, കണ്ണൂർ 295, കോട്ടയം 320, കാസർകോട് 203, പത്തനംതിട്ട 152, വയനാട് 62, ഇടുക്കി 36 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂർ 12, കോഴിക്കോട് 9, എറണാകുളം, തൃശൂർ 7 വീതം, മലപ്പുറം 6, കാസർകോട് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് വ്യാഴാഴ്ച രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂർ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂർ 572, കാസർകോട് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,57,733 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,193 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3164 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കാവശേരി (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 8), കിഴക്കാഞ്ചേരി (18), ഓങ്ങല്ലൂർ (5, 11, 12), കൊപ്പം (2), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (4, 15), എറണാകുളം ജില്ലയിലെ അങ്കമാലി (4 മാർക്കറ്റ് ഏരിയ), കൊല്ലം ജില്ലയിലെ തലവൂർ (സബ് വാർഡ് 1, 2, 13), ആലപ്പുഴ ജില്ലയിലെ മുഹമ്മ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 618 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Sorry, there was a YouTube error.