Categories
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-68; സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 1068 പേരിൽ 45 രോഗികളുടെ ഉറവിടം വ്യക്തമല്ല
വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
Trending News
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. 45 രോഗികളുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 880 പേര്‍ രോഗമുക്തിനേടി. സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
Also Read
പെട്ടിമുടിയിലെത്തിയ ഒരു എന്‍.ഡി.ആര്‍.എഫ് അംഗത്തിനും ഒരു മാധ്യമപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാ മാധ്യമപ്രവര്‍കരോടും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കെല്ലാം പരിശോധന ശക്തമാക്കും.
തിരുവനന്തപുരം-266
കൊല്ലം-5
എറണാകുളം-121
മലപ്പുറം-261
പത്തനംതിട്ട-19
ആലപ്പുഴ-118
കോട്ടയം-76
കണ്ണൂര്‍-31
ഇടുക്കി-42
കോഴിക്കോട്-93
പാലക്കാട്-
കാസര്‍കോട്-68
വയനാട്-12
തൃശൂര്‍-19
പാലക്കാട്-81 എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77) കോട്ടയം കാരാപ്പുഴ സ്വദേശി ടി .കെ വാസപ്പന്‍ (89), കാസര്‍കോട് സ്വദേശി ആദംകുഞ്ഞി (65) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം മരിച്ച അജിതനും (55) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Sorry, there was a YouTube error.