Categories
ലോക്ക് ഡൌൺ: സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ല; ഭക്ഷണം വേണ്ടവർക്കായി പഞ്ചായത്തുകളും നഗരസഭകളും സമൂഹ അടുക്കളകള്‍ തയാറാക്കും: മുഖ്യമന്ത്രി
ഭക്ഷണം വേണ്ടവര്‍ക്ക് വിളിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ഉറപ്പാക്കുമെന്നും സുരക്ഷാക്രമീകരണം പാലിച്ച് ഭക്ഷണം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
രാജ്യമാകെയുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീട്ടില്‍ കഴിയുന്ന ആരും പട്ടിണി കിടക്കുന്ന സ്ഥിതി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശനിലയില്‍ വീടുകളില്‍ കഴിയുന്നവര്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്. ഭക്ഷണം ലഭിക്കാത്തവര്‍ക്കായി പഞ്ചായത്തുകളും നഗരസഭകളും സമൂഹ അടുക്കളകള്‍ തയാറാക്കും.
Also Read
ഭക്ഷണം എത്തിക്കേണ്ടവരുടെ കണക്കുകള്‍ ശേഖരിച്ച് ഇത്തരക്കാര്‍ക്ക് ഭക്ഷണം എത്തിക്കും. ഭക്ഷണം വേണ്ടവര്‍ക്ക് വിളിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ഉറപ്പാക്കുമെന്നും സുരക്ഷാക്രമീകരണം പാലിച്ച് ഭക്ഷണം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെയും സംഘടനകളുടെയും പരിപാടികള്‍ തടയാന്‍ ഓര്‍ഡിനന്‍സ് മന്ത്രി സഭ പാസാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിന്റെ ഭാഗമായി ജനങ്ങള്‍ എവിടെയാണോ അവിടെ കഴിയാനാണ് മോദി പറഞ്ഞത്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആരും മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ട.
ഇന്ന് ചിലര്‍ സംസ്ഥാന അതിര്‍ത്തിയിലെത്തി. ഇവരുടെ കാര്യത്തില്‍ പ്രത്യേക നിലപാട് സ്വീകരിച്ചുവെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് 15 കിലോ അരി നല്‍കും. അരിക്കൊപ്പം പലവ്യഞ്ജനക്കിറ്റും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവു.പുറത്തിനങ്ങുന്നവര് ഐഡി കാര്‍ഡോ പാസോ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണം നടപ്പാക്കേണ്ടത് ജില്ല പോലീസ് മേധാവിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അവശ്യസര്വീസിനായി പുറത്തിറങ്ങുന്നവര്‍ക്ക് ഐ.ഡി കാര്‍ഡ് നല്കാന് നടപടി സ്വീകരിക്കും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് പഞ്ചായത്ത് മുഖേന ഐ.ഡി കാര്‍ഡ് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Sorry, there was a YouTube error.