Categories
local news

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കാസര്‍കോട് ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കും: കൊറോണ കോർ കമ്മറ്റി

പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം ഏപ്രിൽ 24 ന് ആരംഭിക്കും. അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എടുക്കും.

കാസര്‍കോട്: സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി ജില്ലയിൽ നടപ്പിലാക്കുന്നതിന് ജില്ലാതല കൊറോണ കോർ കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ ജില്ലയിൽ ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കാൻ തീരുമാനമായി.

പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം ഏപ്രിൽ 24 ന് ആരംഭിക്കും. അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എടുക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ ഡൊമിസിലറി കെയർ സെന്ററുകൾ ആരംഭിക്കും. ഇവിടെ 25 ബെഡുകൾ വരെ ക്രമീകരിക്കും. ഇവിടെ ചികിത്സാ സംവിധാനങ്ങൾ ഒരുക്കും. കോവിഡ് ബാധിതരായ വീടുകളിൽ സൗകര്യമില്ലാത്തവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

തദ്ദേശ സ്ഥാപനങ്ങൾ മേൽനോട്ടം വഹിക്കും. ബ്ലോക്ക് തലത്തിൽ കൺട്രോൾ സെല്ലുകൾ പ്രവർത്തനം തുടങ്ങിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സർജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ബ്ലോക്ക് തലത്തിൽ കൺട്രോൾ സെല്ലുകൾ പ്രവർത്തിക്കുക. ദിനംപ്രതി രോഗികളുമായി ടെലിഫോണിൽ ബന്ധപ്പെടാൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ, സർക്കാർ ജീവനക്കാരുടേയോ അധ്യാപകരുടേയോ സേവനം ലഭ്യമാക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *