Categories
news

കേരളത്തിൽ വീണ്ടും കോവിഡ് മരണം: പാലക്കാടും മലപ്പുറത്തും കോഴിക്കോടും തൃശൂരും കോട്ടയത്തും മരണം സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് ഇന്ന് ഉണ്ടായത് 7 മരണം

പാലക്കാട് ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വാണിയംകുള സ്വദേശി സിന്ധുവാണ് കോവിഡ് ബാധിച്ച് മരിച്ചത്. 34 വയസായിരുന്നു.

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച ഇരിക്കലക്കുട സ്വദേശി ചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബസമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് പെരുവയൽ സ്വദേശ രാജേഷും കോവിഡ് ബാധിച്ച് മരിച്ചു.45 വയസായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പാലക്കാട് ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വാണിയംകുള സ്വദേശി സിന്ധുവാണ് കോവിഡ് ബാധിച്ച് മരിച്ചത്. 34 വയസായിരുന്നു. രാവിലെയും പാലക്കാട് ഒരു മരണം സ്ഥിരീകരിച്ചിരുന്നു. പട്ടാമ്പി ഓമല്ലൂർ സ്വദേശി കോരൻ ആണ് മരിച്ചത്. 80 വയസ്സായിരുന്നു. ഇദ്ദേഹത്തിന്‍റെ വീട്ടിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മലപ്പുറം കൊണ്ടോട്ടി പെരുവള്ളി സ്വദേശി കൊയമു കോവിഡ് ബാധയെത്തുടർന്ന് മരിച്ചു. 82 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇയാൾ. ശ്വാസം മുട്ടലിനെ തുടർന്ന് 29 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്ലാസ് മ തെറാപ്പിക്കും വിധേയമാക്കിയെങ്കിലും ചികിത്സകളോട് പ്രതികരിച്ചിരുന്നില്ല. രക്തസമ്മർദം അൾഷിമേഴ്സ് തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നു ഇയാൾ. ഇയാളുടെ ഭാര്യയും മക്കളും ഉൾപ്പെടെ 10 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു.മലപ്പുറത്തെ മൂന്നാമത്തെ മരണമാണ്.

കോട്ടയത്ത് മരിച്ച ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്ഥൻ അജിതൻ, സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസി എന്നിവരും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *