Categories
local news

കാസര്‍കോട് ജില്ലയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധം

ആന്റിജെന്‍ പരിശോധന നടത്തിയവര്‍ക്ക് ഏത് കരയിലും അടുക്കാന്‍ സൗകര്യം ഒരുക്കും. പരിശോധന നടത്താത്തവര്‍ മീന്‍ പിടിക്കാന്‍ പോയ കരയില്‍ തന്നെ തിരിച്ചെത്തണം.

കാസര്‍കോട് : ജില്ലയില്‍ മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന്ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ എന്നിവര്‍ കീഴൂര്‍ നെല്ലിക്കുന്ന് മേഖലയിലെ തീരദേശത്തെ ക്ഷേത്ര സ്ഥാനികര്‍ മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കീഴൂര്‍, നെല്ലിക്കുന്ന് ക്ലസ്റ്ററുകളില്‍ തീരദേശങ്ങളില്‍ അവശ്യസാധനങ്ങള്‍, മരുന്ന് ബാങ്കില്‍ നിന്നുള്ള പണം എടുത്ത് നല്‍കല്‍ എന്നീ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 25 നും 45 നും ഇടയില്‍ പ്രായമുള്ള 30 യുവാക്കളെ പോലീസ് വളണ്ടിയര്‍മാരായി ബാഡ്ജ് നല്‍കി നിയമിക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. .ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാകുന്നവരെയാണ് നിയമിക്കുക.

ക്ലസ്റ്ററില്‍ നിന്ന് തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. ആന്റിജെന്‍ പരിശോധന നടത്തിയവര്‍ക്ക് ഏത് കരയിലും അടുക്കാന്‍ സൗകര്യം ഒരുക്കും. പരിശോധന നടത്താത്തവര്‍ മീന്‍ പിടിക്കാന്‍ പോയ കരയില്‍ തന്നെ തിരിച്ചെത്തണം.

ക്ലസ്റ്ററുകളിലുള്ളവര്‍ക്ക് കാസര്‍കോടോ കാഞ്ഞങ്ങാടോ തൊഴില്‍ ആവശ്യത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ അവര്‍ തൊഴില്‍ ചെയ്യാന്‍ പോകുന്നതിനു മുന്‍പ് കോവിഡ് പരിശോധന നടത്തണം. യോഗം തീരപ്രദേശങ്ങളില്‍ കോവിഡ് നിര്‍വ്യാപനത്തിന് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി.കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍ മേല്‍പറമ്പ് സി. ഐ ബെന്നി ലാലു എന്നിവരും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest