Categories
തൃശൂര്‍ പൂരം; ആനകളുടെ പാപ്പാന്മാര്ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പൂരം തകര്‍ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തി.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തൃശൂര്‍ പൂരത്തിനെത്തുന്ന ആനകളുടെ പാപ്പാന്മാര്ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് വനം വകുപ്പ്. പാപ്പാന്മാര്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ല. ആനകളെ പരിശോധിക്കാന്‍ 40 അംഗ സംഘത്തേയും നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read
അതേസമയം, പൂരം തകര്‍ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ഓരോ ദിവസവും പുതിയ ഓരോ നിയന്ത്രണങ്ങളാണ് കൊണ്ടു വരുന്നത്.
ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.തൃശൂര്‍ പൂരത്തിന് ഇരു ദേവസ്വങ്ങളിലും ഇന്ന് കൊടിയേറിയിരുന്നു.കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടക്കുന്നത്. പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിന് എടുത്തതിന്റെ രേഖയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Sorry, there was a YouTube error.