Categories
news

ബിനീഷിനെ ഒരു വർഷം കഴിഞ്ഞിട്ടാണെങ്കിലും കാണാൻ സാധിച്ചതിൽ ആശ്വാസം; സി.പി.എം സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് പാർട്ടി തീരുമാനിക്കട്ടേയെന്ന് കോടിയേരി ബാലകൃഷ്ണൻ

സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും കോടിയേരി പറഞ്ഞു.

ഒരു വർഷം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജയിലിൽ പോയി ബിനീഷിനെ കാണാൻ സാധിച്ചില്ല. ഒരു വർഷം കഴിഞ്ഞിട്ടാണെങ്കിലും കാണാൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കേസ് കോടതിയിൽ നിൽക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ലെന്നും സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും കോടിയേരി പറഞ്ഞു.

പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെയെന്നും അദ്ദേഹം പ്രതികരിച്ചു. എൻഫോഴ്സ്മെന്റുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെ ശരിവക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളും അതാണ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *