Categories
articles business local news

ഒൻപത് വർഷം മുമ്പ് 6 തൊഴിലാളികളുമായി ആരംഭിച്ച “സിൽവർ സ്പൂൺ” എന്ന റസ്റ്റോറന്റ്, ഇന്ന് 25ൽ പരം ആളുകൾക്ക് തൊഴിൽ നൽകുന്നു; നൗഫൽ എന്ന മുൻ പ്രവാസി യുവാവിൻ്റെ വിജയമാണിത്; ഓരോ ശരാശരി മലയാളിയും അറിയാനുള്ള കഥ

നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641

നെല്ലിക്കട്ട (കാസർകോട്): നമുക്കിടയിൽ ഇന്ന് സുലഭമായി ലഭിക്കുന്ന ഒന്നാണ് അറേബ്യൻ ഫുഡ്. നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണ സമ്പ്രദായം. ഗൾഫ് നാടുകളിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളാണ് നമുക്കിടയിലും അറേബിയൻ ഭക്ഷണ രീതി പരിചയപ്പെടുത്തിയത്. ഇപ്പോൾ എല്ലായിടത്തും അറേബ്യൻ ഫുഡ് വിളമ്പുന്ന റസ്റ്റോറന്റുകളാണ് കാണാനാകുന്നത്. നഗര പ്രദേശങ്ങളിലാണ് ആദ്യം ഇത്തരം ഭക്ഷണങ്ങൾ ലഭ്യമായിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമ പ്രദേശത്തും ഇത്തരം ഭക്ഷണ ശാലകൾ സുലഭമാണ്.

അത്തരത്തിലുള്ള ഒരു റസ്റ്റോറന്റ്റ് കാസർകോട്ടെ നെക്രാജെ ഗ്രാമത്തിൽ, നെല്ലിക്കട്ട എന്ന പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു വ്യക്തിയുണ്ട്. നൗഫൽ എന്ന മുൻ പ്രവാസിയായ യുവാവ്. ഒൻപത് വർഷങ്ങൾക്ക് മുമ്പാണ് നൗഫൽ പ്രവാസി ജീവിതം അവസാനിപ്പിച്ച് നെല്ലിക്കട്ടയിൽ “സിൽവർ സ്പൂൺ” എന്ന റെസ്റ്റോറന്റ് ആരംഭിച്ചത്. ചെറുകിട ഹോട്ടലുകൾ ധാരാളമുള്ള ഒരു കുഞ്ഞു ടൗണിൽ അതും ഒറ്റപ്പെട്ട് കിടക്കുന്ന ഒരു കെട്ടിടത്തിലാണ് അറേബിയൻ ഭക്ഷണ രീതി പരിചയപ്പെടുത്താൻ നൗഫൽ മുന്നോട്ടുവന്നത്. രണ്ട് കൂട്ടുകാരെയും കൂടെ കൂട്ടിയാണ് നൗഫൽ ആ വലിയ റിസ്ക് ഏറ്റടുക്കാൻ തയ്യാറായത്.

അന്ന് കാണിച്ച ആ ധൈര്യമാണ് ഇന്ന് കാണുന്ന ഈ വലിയ റസ്റ്റോറന്റിൻ്റെ പിറവിക്ക് കാരണം. നാട്ടുകാരുടെ ഇഷ്ട റസ്റ്റോറന്ററായി മാറിയ സിൽവർ സ്പൂണിൻ്റെ കഥ അങ്ങനെയാണ് ആരംഭിക്കുന്നത്. പുഞ്ചിരികൊണ്ട് ആളുകളുടെ മനസ്സിൽ ഇടം പിടിച്ചു പറ്റാൻ നൗഫൽ എന്ന യുവാവിന് അന്നേ സാധിച്ചു.

ആ കഥ നൗഫൽ പറയുന്നത് ഇങ്ങനെയാണ്: ” നാട്ടിൽ ഒരു സംരംഭം തുടങ്ങണമെന്നും കുറച്ചുപേർക്ക് തൊഴിൽ നൽകണമെന്നും എല്ലാ പ്രവാസിയെയും പോലെ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് എന്നിക്ക് അറിയാവുന്ന മേഖല തെരഞ്ഞെടുത്തത്. പ്രവാസികളിൽ ഏറെപ്പേരും നാട്ടിൽ റസ്റ്റോറന്റ്റ് തുടങ്ങുകയും അറേബ്യയൻ ഫുഡ് നാട്ടിൽ സുലഭമാവുകയും ചെയ്യുന്ന കാലം. ഞാൻ അവരിൽ നിന്നും വ്യത്യസ്തമായി നാട്ടിൻ പുറങ്ങളിൽ തുടങ്ങാം എന്ന ആശയം മുന്നോട്ട് വെച്ചു. അതിനായി ശ്രമങ്ങൾ ആരംഭിച്ചു. എൻ്റെ ഉറ്റ സുഹൃത്തുക്കൾ രണ്ടുപേർ കൂടെ നിന്നു. അങ്ങനെ ഞങ്ങൾ നെല്ലിക്കട്ട എന്ന പ്രദേശത്തെ കുറിച്ച് മനസ്സിലാക്കി അവിടെ എത്തുന്നത്.

നെല്ലിക്കട്ടയിൽ വലിയ സാധ്യത ഭാവിയിൽ ഉണ്ടെന്ന് എനിക്ക് തോന്നി. എന്നാൽ അന്ന് നെല്ലിക്കട്ട ടൗണിൽ എനിക്ക് ആവശ്യമുള്ള വാടക മുറി ഇല്ലായിരുന്നു. എന്നാൽ ടൗണിൽ നിന്നും അൽപ്പം മാറി നെല്ലിക്കട്ട പെട്രോൾ പമ്പിന് മുൻവശത്തായി പുതിയ കെട്ടിടത്തിൽ ഒരു റസ്റ്റോറന്റ്റ് ഉണ്ടായിരുന്നു. എന്നാൽ അവർ അടച്ചു പൂട്ടലിൻ്റെ വക്കിലായിരുന്നു. അവർ റസ്റ്റോറന്റ് ആരംഭിച്ച് മൂന്ന് മാസമേ പ്രവർത്തിച്ചിട്ടുള്ളു. അന്തരിച്ച മഞ്ചേശ്വരം മുൻ എം.എൽ.എ പി.ബി അബ്ദുൽ റസാഖിൻ്റെ സഹോദരൻ പി.ബി അഹ്മദ് ആയിരുന്നു കെട്ടിട ഉടമ. അദ്ദേഹവുമായി സംസാരിച്ചു. അടച്ചുപൂട്ടാൻ പോകുന്ന റസ്റ്റോറന്റ്റ് വലിയ റിസ്‌ക്കിൽ ഞാൻ ഏറ്റടുത്തു.

അങ്ങനെയാണ് “സിൽവർ സ്പൂൺ” എന്ന ചെറിയ റസ്റ്റോറന്റ് പിറവികൊള്ളുന്നത്. ആദ്യം ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. നാട്ടുകാരിൽ ചിലർതന്നെ നിരാശ വാക്കുകൾ പറഞ്ഞിരുന്നതും ഞാൻ ഓർക്കുന്നു. ഇന്ന് ഒമ്പത് വർഷം പിന്നിട്ടിരിക്കുന്നു. ഒരുപാട് പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ, കോവിഡ് സമയത്തുണ്ടായ സാമ്പത്തിക ബാധ്യതകൾ എല്ലാം തരണം ചെയ്തു. നാട്ടുകാർക്കിടയിൽ അവരിൽ ഒരാളായി ഞാൻ മാറി. നാട്ടുകാർക്ക് നല്ല ഭക്ഷണം വിളമ്പുന്നു. ഓർഡർ ചെയ്തവർക്ക് ഭക്ഷണം വീടുകളിലേക്ക് എത്തിച്ചു നൽകുന്നു. (ഫ്രീ ഹോം ഡെലിവറി) വലിയ ഓർഡറുകൾ സ്വീകരിച്ച് വിതരണം ചെയ്യുന്നു. (കാറ്ററിങ് സൗകര്യം) പോരാത്തതിന് റസ്റ്റോറന്ററിൽ പാർട്ടി ഹാൾ സൗകര്യവും ഏർപ്പെടുത്തി.

വർഷങ്ങൾക്ക് മുമ്പ് ചെറിയ രീതിയിൽ 6 തൊഴിലാളികളുമായി ആരംഭിച്ച “സിൽവർ സ്പൂൺ” ഇന്ന് 25ൽ പരം തൊഴിലാളികൾക്ക് തൊഴിൽനൽകുന്നു. പാർട്ടി ഹാൾ അടങ്ങിയ വിശാലമായ റസ്റ്റോറന്ററായി “സിൽവർ സ്പൂൺ” മാറിയിട്ടുണ്ട്. ദൈവാനുഗ്രഹമായി ഞാൻ ഇതിനെ കാണുന്നു. നാട്ടുകാരുടെ സ്നേഹവും സഹകരണവും വേറെ.

ബിരിയാണി, നെയ്‌ച്ചോർ അടക്കം ഉച്ചമുതലാണ് സിൽവർ സ്പൂൺ ഭക്ഷണം വിളമ്പി തുടങ്ങുന്നത്. വൈകിട്ടോടെ അറേബ്യൻ- നോർത്ത് ഇന്ത്യൻ ഫുഡ് സജീവമായി തുടങ്ങും ചിക്കൻ ഗ്രിൽ, അൽഫം, ഷവർമ്മ അടക്കം പലതരം വിഭവങ്ങൾ, തന്തൂർ റൊട്ടി, റുമാൽ റൊട്ടി അടക്കം, നൂഡിൽസും ഫ്രൈഡ്‌റൈസും അടക്കം വിഭവങ്ങൾ ഏറെയുണ്ട്. പൊറാട്ടയും ബീഫ് കറിയും ബീഫ് ഫ്രൈയും കഴിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്തുന്നു. ചില ദിവസങ്ങളിൽ കോംബോ ഓഫർ നൽകുന്നതും സാദാരണ ശരാശരി കുടുംബത്തിനും ആശ്വാസം നൽകുന്നതായി നൗഫൽ പറഞ്ഞു.

മറ്റു പ്രദേശങ്ങളിലും “സിൽവർ സ്പൂൺ” ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നൗഫൽ. റസ്റ്റോറന്റ് മേഖലയിൽ തലപര്യം ഉള്ളവർക്ക് നൗഫലുമായി ബന്ധപ്പെടാം: 8590958736.

(നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641)

0Shares

Leave a Reply

Your email address will not be published. Required fields are marked *