Categories
entertainment Gulf news

നൈഫ് ഫെസ്റ്റ് സീസൺ- 2; പ്രചാരണ കാമ്പയിന് തുടക്കമായി

പ്രചാരണത്തിൻ്റെ ഭാഗമായി സ്ഥലങ്ങൾ സന്ദർശിച്ചു

ദുബായ്: നവംബർ 26ന് ദുബൈ വെൽഫിറ്റ് അറീനയിൽ വെച്ചു നടക്കുന്ന നൈഫ് ഫെസ്റ്റ് സീസൺ- 2വിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി നേരിട്ട് കാണാനും നേരിൽ ക്ഷണിക്കാനും എന്ന പ്രമേയത്തിൽ നടത്തുന്ന നൈഫ് പര്യടനം ദുബായ്, കെ.എം.സി.സി കാസറകോട് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി മൊഗ്രാൽ പഞ്ചായത്ത് അംഗം മുജീബ് കമ്പാറിന് പ്രചാരണ പോസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്‌തു.

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഷ്‌റഫ് കർള, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം മുജീബ് കമ്പാർ, നൈഫ് ഫെസ്റ്റ് ഭാരവാഹികളായ ബഷീർ പള്ളിക്കര, ഫൈസൽ പട്ടേൽ, സഫുവാൻ അണങ്കൂർ, ഷബീർ കിഴൂർ, ഇബ്രാഹിം ബേരിക, ഷബീർ കൈതക്കാട്, യൂസഫ് ഷേണി, മൻസൂർ മർത്ത്യ, സിദ്ദിക്ക് ചൗകി, സത്താർ ആലംപാടി, സുബൈർ അബ്ദുള്ള, സുഹൈൽ കോപ്പ, ഹസ്സൻ കുദുവ, കാദർ മൊഗർ, ജലാൽ തായൽ, സജീദ്, ഇർഷാദ്, ആരിഫ്, താത്തു ബ്ലൈസ് ബഷീർ പെരുമ്പള, പങ്കെടുത്തു.

പ്രചാരണത്തിൻ്റെ ഭാഗമായി നൈഫ് സുഖ് സബ്‌ക ബനിയസ് ഗോൾഡ് സുഖ് അബ്രാജ് സെൻ്റെർ അൽ
മനാൽ സെൻ്റെർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest