Categories
news

കേരളത്തിനുള്ള കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ ഏകപക്ഷീയമായി വെട്ടിക്കുറച്ചു; നിര്‍മ്മല സീതാരാമന് കത്തയച്ച് കെ.എന്‍ ബാലഗോപാല്‍

റവന്യു കമ്മിയും ഗ്രാന്‍ഡില്‍ വന്ന കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ഈ വര്‍ഷം സംസ്ഥാനത്തിനെ ഗുരുതരമായി ബാധിച്ചു

കേന്ദ്ര നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്രത്തിന് കത്തയച്ചു. റവന്യു കമ്മിയും ഗ്രാന്‍ഡില്‍ വന്ന കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ഈ വര്‍ഷം സംസ്ഥാനത്തിനെ ഗുരുതരമായി ബാധിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി ധനമന്ത്രാലയം ഏകപക്ഷീയമായി വെട്ടിക്കുറച്ച നടപടിയിലും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ കെ.എന്‍ ബാലഗോപാല്‍ എതിര്‍പ്പ് അറിയിച്ചു.

സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്ന കിഫ്ബിയും, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിൻ്റെ കണക്കില്‍ ഉള്‍പ്പെടുത്തരുതെന്നും കേന്ദ്ര സര്‍ക്കാരിൻ്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ ഭരണഘടനാ അവകാശങ്ങളെ ലങ്കിക്കുന്നതാണെന്നും കത്തില്‍ പറയുന്നു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയായ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും എടുത്ത 14,000 കോടിയുടെ കടം കേരളത്തിന് കടമെടുക്കാന്‍ ഉള്ള പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിൻ്റെ അറിയിപ്പിനെതിരെ പ്രധിഷേധിച്ചാണ് കെ.എന്‍ ബാലഗോപാലിന്റെ കത്ത്.

സര്‍ക്കാരിൻ്റെ വികസന പദ്ധതികളെ സഹായിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും സ്ഥാപിച്ച നിയമാനുസൃത സ്ഥാപനങ്ങള്‍ എങ്ങനെയാണ് സര്‍ക്കാരിൻ്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുക എന്നും ധന മന്ത്രി നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ ചോദിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *