Categories
business channelrb special health local news news

കെ.എം.സി.സിയുടെ കാരുണ്യപ്രവർത്തനത്തിൽ ആകൃഷ്ടയായി ഇമാറാത്തി യുവതി; യു.എ.ഇ യിൽ നിന്നും വ്യത്യസ്ത വാർത്ത

ദുബായ്: കോവിഡ്‌-19 മറ്റു ലോക രാഷ്ട്രങ്ങളെ പോലെ യു.എ.ഇ യെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ്‌ യു എ ഇ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്‌‌. കൊറോണ വ്യാപനം കൂടിയതോടെ അബുദാബിയിലും പ്രവാസികൾ പ്രതിസന്ധിയിലായി. പ്രവാസി മലയാളികൾക്ക്‌ സഹായ ഹസ്തവുമായി ആദ്യഘട്ടം തൊട്ടേ കാസർകോട് ജില്ല കെ.എം.സി.സി രംഗത്തുണ്ട്‌. ഇതിനകം അഞ്ച്‌ ഘട്ടങ്ങളിലായി ആയിരക്കണക്കിനാളുകൾക്ക്‌ ഭക്ഷണമെത്തിക്കാനും ലോക്ക്‌ ഡൗണിൽ കുടുങ്ങിക്കിടക്കുന്നവർക്ക്‌ ആശ്വാസമേകാനും കെ എം സി സി ക്ക്‌ സാധിച്ചു.

സ്വന്തം ജീവൻ പണയം വെച്ചും ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകുന്ന കെ.എം.സി.സിയുടെ മാനവികബോധത്തിൽ ആകൃഷ്ടയായി യു.എ.ഇ വനിതയും രംഗത്ത് വന്നു. രണ്ട്‌ ടൺ ഭക്ഷ്യ ധാന്യങ്ങൾ ഇവർ കെ.എം.സി സി.യെ ഏൽപ്പിച്ചത്. പേര് വെളിപ്പെടുത്താത്ത ഈ ഇമാറാത്തി വനിതയെ പോലെ നിരവധി ആളുകൾ കെ.എം.സി.സി ക്ക്‌ പിന്തുണയുമായി എത്തുന്നുണ്ട്. ഇമാറാത്തി യുവതി നൽകിയ ഭക്ഷ്യ ധാന്യങ്ങൾ അഞ്ചാം ഘട്ട പ്രവർത്തനത്തിൽ കെ എം സി സി ഉൾപ്പെടുത്തി.

അഞ്ച്‌ ഘട്ടങ്ങളിലായി ഇത്‌ വരെ പതിനഞ്ച്‌ ടൺ ഭക്ഷ്യ ധാന്യങ്ങളാണ് കെ.എം.സി.സി ഇതുവരെ അബുദാബിയിൽ വിതരണം ചെയ്തത്. വി.പി.എസ്‌ ഗ്രൂപ്പ്‌, സെയ്ഫ്‌ ലൈൻ ഗ്രൂപ്പ്‌ , യു എ ഇ വനിത എന്നിവരായിരുന്നു പ്രധാന സപോൺസേർസ്സ്‌. ഇത്‌ കൂടാതെ വിവിധ സംഘടനകൾ, വ്യക്തികൾ, റസ്റ്റോറെന്റ്സുകളുടെ സഹായത്തോട്‌ കൂടി ആയിരക്കണക്കിന്‌ പേർക്ക്‌ ദിനേനെ ഭക്ഷണപ്പൊതിയും കെ എം സി സി വിതരണം ചെയ്യുന്നുണ്ട്‌. ലുലു എക്സ്ചേഞ്ചും കെ.എം.സി.സിക്ക്‌ സഹായവാഗ്ദാനം നടകിയിട്ടുണ്ട്‌.

0Shares

Leave a Reply

Your email address will not be published. Required fields are marked *