Categories
news

കെ.എം ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; ഷാജി ഇഞ്ചി കർഷകനല്ല അധോലോക കർഷകനാണ്: എ.എ റഹിം

ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.

കെ.എം ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം . ഷാജി ഇഞ്ചി കര്‍ഷകനല്ല അധോലോക കര്‍ഷകനാണെന്നും എ.എ റഹിം ആരോപിച്ചു. 2006 ല്‍ നിന്ന് 2016ല്‍ എത്തിയപ്പോള്‍ അസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണുണ്ടായത്. 2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്.

ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഉള്‍പ്പെടാത്ത കള്ളപ്പണ ഇടപാടിന്‍റെ യും, അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെയും ഉദാഹരണമായി ഷാജി മാറി. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഷാജി തയ്യാറുണ്ടോ എന്നും റഹീം ചോദിച്ചു. 2016 ല്‍ ഷാജിയുടെ വീട് 5660 ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ പിഡബ്ല്യുഡി റേറ്റ് പ്രകാരം 4 കോടിയില്‍ അധികം ചെലവ് വരും. നവംബറിലാണ് വീട് അളന്ന് തിട്ടപ്പെടുത്തിയത്. എവിടെ നിന്നാണ് ഈ പണം ഷാജിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും എ.എ. റഹീം ചുണ്ടിക്കാട്ടി. ഇഞ്ചി കൃഷിയില്‍ നിന്നുള്ള വരുമാനമാണെന്നാണ് ഷാജിയുടെ വിശദീകരണം എന്നത് കള്ളമാണെന്നും റഹീം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *