Categories
ഉപ്പളയിലെ കെ.എം അലി മാസ്റ്ററെ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ആദരിച്ചു
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
ഉപ്പള(കാസർഗോഡ്): ജീവിതത്തിൻ്റെ വലിയൊരു പങ്ക് സാമൂഹ്യ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി ചിലവഴിക്കുകയും ഇപ്പോഴും മലയാള ഭാഷയ്ക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന ഭരണ ഭാഷാ വികസന സമിതിയുടെ മുൻ നിര പോരാളിയായ ഉപ്പളയിലെ കെ.എം അലി മാസ്റ്ററെ, പ്രമുഖ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ആദരിച്ചു. അര നൂറ്റാണ്ട് നീണ്ട വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനത്തിൽ ഭരണ ഭാഷാ സമര വിജയം ഏറ്റവും വലിയ നാഴികല്ലായി മാറിയെന്ന് ആദരവ് കൈമാറിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ മൂസ്സ സാഹിബ് പറഞ്ഞു. അലി മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം, വർക്കിങ് ചെയർമാൻ അമീർ പള്ളിയാൻ, ജനറൽ സെക്രട്ടറി സെദ് എ മൊഗ്രാൽ, നഫീസ ടീച്ചർ, അബ്ദുൽ ജബ്ബാർ, റാബിയ ടീച്ചർ എന്നിവർ പങ്കെടുത്തു.
Sorry, there was a YouTube error.