Categories
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിരണിൻ്റെ മേല്‍വിലാസം സി 5018; ജയിലിലെ ജോലിയില്‍ ഒരാഴ്ചയ്ക്കുശേഷം തീരുമാനം
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം കാരണം ഭാര്യ വിസ്മയ ആത്മഹത്യചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
Article
ഒരു പ്രണയം നൽകിയ വിരഹ ദുഖംTrending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
വിസ്മയ കേസിലെ പ്രതി മുന്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. കൊല്ലം ജില്ലാ ജയിലില്‍നിന്ന് ബുധനാഴ്ച രാവിലെ 11-നാണ് കിരണിനെ തിരുവനന്തപുരത്ത് എത്തിച്ചത്.
Also Read
ശിക്ഷിക്കപ്പെട്ടതോടെ തടവുപുള്ളികള്‍ക്കുള്ള നമ്പരും വസ്ത്രവും നല്കി. സി 5018 ആണ് ഇനി കിരണിന്റെ ജയിലിലെ മേല്‍വിലാസം. ആരോഗ്യപരിശോധനകള്‍ക്കു ശേഷം ഇയാളെ നിരീക്ഷണ സെല്ലിലേക്കു മാറ്റി.
തടവുകാരനായതിനാല്‍ ജയിലില്‍ ജോലിചെയ്യേണ്ടി വരും. ഒരാഴ്ചയ്ക്കു ശേഷമാകും ഇതു സംബന്ധിച്ചു തീരുമാനമെടുക്കുക. നേരത്തേ വിചാരണ കാലയളവിലും കിരണ്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം കാരണം ഭാര്യ വിസ്മയ ആത്മഹത്യചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
Sorry, there was a YouTube error.